Latest NewsInternational

സൗ​ദി വ്യോ​മാ​ക്ര​മ​ണം ; നിരവധി പേർ കൊല്ലപ്പെട്ടു

സ​നാ: സൗ​ദി വ്യോ​മാ​ക്ര​മ​ണം നിരവധി പേർ കൊല്ലപ്പെട്ടു. സ​നാ​യി​ലെ നെ​ഹ​മി​ലെ​യും ഹൊ​ദെ​യ്ദ പ്ര​വി​ശ്യ​യി​ലെ സ​ബീ​ദി​ലെ​യും വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ർ​ക്ക​റ്റു​ക​ളി​ൽ സൗ​ദി സ​ഖ്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​രാണ് കൊല്ലപ്പെട്ടത്. ക​ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള യെ​മ​നി​ലെ ഹൗ​തി ഷി​യാ വി​മ​ത​ർ മു​ൻ യെ​മ​ൻ പ്ര​സി​ഡ​ന്‍റ് അ​ലി അ​ബ്ദു​ള്ള സാ​ലി​ഹി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെയാണ് സൗ​ദി പോ​രാ​ട്ടം ശ​ക്ത​മാ​ക്കിയത്. വി​മ​ത​രും സൗ​ദി സ​ഖ്യ​വു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രാണ് ഇതുവരെ കൊ​ല്ല​പ്പെ​ട്ടത്.

സാ​ലി​ഹി​ന്‍റെ അ​നു​യാ​യി​ക​ളെ​യും കീ​ഴ​ട​ക്കി​യ ഹൗ​തി​ക​ൾ സ​നാ​യു​ടെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും തി​രി​ച്ചു​പി​ടി​ച്ചതോടെയാണ് ഹാ​ദി​യെ അ​നു​കൂ​ലി​ക്കു​ന്ന സൗ​ദി സ​ഖ്യം സ​നാ​യി​ൽ വ്യാ​പ​ക​മാ​യ വ്യോ​മാ​ക്ര​മ​ണം ആ​രം​ഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button