KeralaLatest NewsNews

സിവില്‍ സ്റ്റേഷനില്‍ മൂന്ന് ഓഫീസുകളില്‍ നിന്ന് ഇ-മാലിന്യം ശേഖരിച്ചു

ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ ഇ-മാലിന്യങ്ങളുടെ ഒന്നാം ഘട്ട ശേഖരണം ഹരിതകേരളമിഷന്‍റേയും ശുചിത്വമിഷന്‍റേയും നേതൃത്വത്തില്‍ നടന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ജില്ല പ്രോസിക്യൂഷന്‍ ഓഫീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ മാലിന്യം ശേഖരിച്ചത്.. സംസ്ഥാന സര്‍ക്കാരിന്‍റെ അധീനതയിലുള്ള ക്ലീന്‍ കേരള കമ്പനിയാണ് ശാസ്ത്രീയ സംസ്കരണത്തിനായി ഇ.മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഹരിതകേരളം മിഷന്‍ ജില്ലാ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരിയാണ് ഇ-മാലിന്യം ശേഖരിച്ച വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് കര്‍മ്മം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍വഹിച്ചത്.

എ.ഡി.എം.എസ്. വിജയന്‍ അധ്യക്ഷനായി. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബിനില ബ്രൂണൊ , ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍, ക്ലീന്‍ കേരള കമ്പനി അസിസ്റ്റന്‍റ് മാനെജര്‍ നസീം ഷാ തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യം ശേഖരിച്ച ഓഫീസുകള്‍ക്ക് ക്ലീന്‍ കേരള കമ്പനി നല്‍കുന്ന അസെറ്റ് ക്ലിയറിങ് സര്‍ട്ടിഫിക്കറ്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ സുരേഷ്കുമാര്‍ കൈമാറി. മാലിന്യസംസ്കരണത്തിനുളള നടപടികള്‍ അതത് വകുപ്പുകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തുടര്‍ന്നുളള ശേഖരണവും ക്ലീന്‍കേരള കമ്പനി നിര്‍വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button