Latest NewsNewsGulf

ദുബായിൽ നിന്ന് പോകുന്നവർക്ക് എമിറേറ്റസ് എയർലൈൻസിന്റെ മുന്നറിയിപ്പ്

ദുബായിൽ നിന്ന് പോകുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റസ് എയർലൈൻസ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധിദിവസമായതിനാൽ വലിയ തിരക്കാണ് എമിറേറ്റസ് പ്രതീക്ഷിക്കുന്നത്. അതു കൊണ്ട് യാത്രക്കാർ എയർപോർട്ടിൽ നേരത്തെ തന്നെ എത്തിച്ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്.

420,000-ത്തിൽ അധികം യാത്രക്കാർ എമിറേറ്റ്സിലെ ടെർമിനൽ 3 വഴി ഈ ദിവസങ്ങളിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 15 വെള്ളിയാഴ്ചയാണ് ഏറ്റവും തിരക്കേറിയ ദിനമെന്നാണ് എമിറേറ്റസ് അറിയിച്ചിരിക്കുന്നത്.

പ്രധാന വിമാനത്താവള റോഡുകളുടെയുടെയും അടിസ്ഥാനസൗകര്യ വികസനങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപണി നടക്കുന്ന സാഹചര്യം പരിഗണിച്ച് യാത്രക്കാർ എയർപോർട്ടിൽ നേരത്തെ തന്നെ എത്തണമെന്നാണ് നിർദേശം. ഫ്ലൈറ്റ് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂറെങ്കിലും മുമ്പേ എയർപോർട്ടിലേക്ക് എത്തിച്ചേരാനായി എയർലൈൻസ് യാത്രക്കാർക്കു നിർദേശം നൽകി.

വിമാനം പുറപ്പെടുന്നതിന് ആറു മണിക്കൂറിന് മുമ്പേ തന്നെ വിമാനത്താവളത്തിൽ നിന്ന് ശാരീരിക പരിശോധന നടത്താൻ കഴിയും. എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനു മുമ്പ് നിർബന്ധമായും എത്തിച്ചേരണം. ഷെഡ്യൂൾ ചെയ്ത ഫ്ളൈറ്റ് പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് മാത്രം പരിശോധനയ്ക്കായി എത്തുന്ന യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിക്കുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button