
ഇസ്ലാമബാദ് : സൗദി അറേബ്യയില്‍ നിന്നുള്ള പാക്കിസ്ഥാന്‍ വിമാനത്തില്‍ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കി. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സൗദി അറേബ്യയില്‍ നിന്ന് മുള്‍ട്ടാനിലേയ്ക്കുള്ള വിമാനത്തിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഞങ്ങള്‍ക്കിടയില്‍ പുതിയ അതിഥി എത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും , കുഞ്ഞിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും കമ്പനി കുട്ടിച്ചേര്‍ത്തു. കുട്ടിയുടെ ചിത്രം അധികൃതര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments