Latest NewsNewsIndia

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം

ന്യൂ​ഡ​ല്‍​ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. ആ​ധാ​ര്‍ കാ​ര്‍​ഡോ ആ​ധാ​റി​ന്​ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​തിന്റെ രേ​ഖ​യോ പു​തി​യ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​റ​ക്കാ​ന്‍ സ​മ​ര്‍​പ്പി​ക്ക​ക്കണം. ​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി അഞ്ചംഗ ബെഞ്ചാണ് ​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചത്. ​ ജ​സ്​​റ്റി​സു​മാ​രാ​യ എ.​കെ. സി​ക്രി, എ.​എം ഖ​ന്‍​വി​ല്‍​ക​ര്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ണ്‍ എ​ന്നി​വ​ര്‍​കൂ​ടി അ​ട​ങ്ങു​ന്ന ബെ​ഞ്ചിന്റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് കേ​ന്ദ്ര സ​ര്‍​ക്കാ​റിന്റെ നി​ല​പാ​ട്​ അം​ഗീ​ക​രി​ച്ചാ​ണ്.

അ​തേ​സ​മ​യം മാ​ര്‍​ച്ച്‌​ 31 വ​രെ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ള്‍, മൊ​ബൈ​ല്‍ ക​ണ​ക്​​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​ക്കും കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ എ​ല്ലാ സേ​വ​ന​പ​ദ്ധ​തി​ക​ള്‍​ക്കും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. വി​ധി മൊ​ബൈ​ല്‍ ക​ണ​ക്​​ഷ​നു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും ആ​ധാ​ര്‍ നി​യ​മ​ത്തി​​െന്‍റ ഏ​ഴാം വ​കു​പ്പി​ല്‍ പ​റ​ഞ്ഞ 139 സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍​ക്കും സ​ബ്​​സി​ഡി​ക​ള്‍​ക്കും ബാ​ധ​ക​മാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഡി​സം​ബ​ര്‍ 31ല്‍​നി​ന്ന്​ മാ​ര്‍​ച്ച്‌​ 31 വ​രെ നീ​ട്ടാ​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, മൊ​ബൈ​ലു​ക​ള്‍ അ​ടു​ത്ത​വ​ര്‍​ഷം ഫെ​ബ്രു​വ​രി ആ​റി​ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button