Latest NewsNewsIndia

കേരള വ്യാപാരമേള : എയ്‌മ ഭാരവാഹികളും സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച തെലങ്കാനയിൽ നടന്നു

ഹൈദരാബാദ്: കേരളസർക്കാരും തെലങ്കാന സർക്കാരും സംയുക്തമായി ഹൈദരാബാദിൽ നടത്താനൊരുങ്ങുന്ന വ്യാപാര മേളയെ പറ്റിയും പൈതൃകോത്സവത്തെ പറ്റിയും ചർച്ച ചെയ്യാൻ കേരള സർക്കാർ പ്രതിനിധികൾ ഹൈദരാബാദിലെത്തി. ഇവർ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആൾ ഇന്ത്യ മലയാളി അസോസിയേഷൻ തെലങ്കാന ഘടകത്തിന്റെ പ്രതിനിധികളുമായി പ്രാഥമിക ചർച്ച നടത്തി. ഒരാഴ്ച നീളുന്ന വ്യാപാര മേളയിൽ കേരള സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കും.

ഇത് കൂടാതെ കേരളത്തനിമ പരിചയപ്പെടുത്തുക കൂടിയാണ് ഈ മേളയുടെ ഉദ്ദേശിക്കുന്നത്. ഹൈദരാബാദിലെ വിവിധ മലയാളി അസോസിയേഷനുകൾക്കായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വ്യാപാരമേളയുടെ സ്ഥലം സമയം ഒക്കെ ഇന്നലെ നടന്ന ചർച്ചയിൽ വിഷയമാക്കി. യോഗത്തിൽ കേരള പബ്ലിക് റിലേഷൻസ് വകുപ്പ് ഇൻഫോർമേഷൻ ഓഫീസർ കിരൺ റാം പരിപാടിയെപ്പറ്റി വിശദീകരിച്ചു. വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും നൂറോളം പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ശനിയാഴ്ച തെലങ്കാനയിലെ മറ്റൊരു സംഘടനയായ സി ടി ആർ എം എ യുമായും സര്‍ക്കാര്‍ പ്രതിനിധികൾ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഗവണ്മെന്റിനെ അറിയിക്കുമെന്നും വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കുമെന്നും ശ്രീ.കിരൺ റാം പറഞ്ഞു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സെക്ഷൻ ഓഫീസർ അനീഷ്, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ തെലങ്കാന സംസ്ഥാന അധ്യക്ഷൻ ശ്രീ. ടി. എസ്. സി പ്രസാദ്, ജനറൽ സെക്രട്ടറി ശ്രീ. എം കെ ശശികുമാർ, വൈസ് പ്രസിഡന്റ് ശ്രീ സി. ജി. ചന്ദ്രമോഹൻ , ഖജാൻജി ശ്രീ.വിനോജ് വർഗീസ്, ശ്രീ പി രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button