Complete ActorLalisam

അഭിനയിക്കരുതെന്ന് മോഹന്‍ലാലിനു ഉപദേശം കിട്ടിയ ആ ചിത്രങ്ങളാണ് താരത്തിന്റെ മെഗാ ഹിറ്റുകള്‍..!

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു പിടി മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും തന്ന അഭിനയ സാമ്രാട്ട് മോഹന്ലാല്‍ തൊട്ടതെല്ലാം വിജയമാക്കി മുന്നേറുകയാണ്. സിനിമയില്‍ വിജയ പരാജയങ്ങള്‍ സ്വാഭാവികം. താര രാജാവായി മാറിയ മോഹന്‍ലാല്‍ ആദ്യകാലങ്ങളില്‍ കുടുംബവും പ്രണയവും ഇഴകലര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ്  പ്രേക്ഷകരുടെ  പ്രിയങ്കരനായി മാറിയത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരുടെയും ലാലേട്ടനായി അഭിനയലോകത്ത് തിളങ്ങുകയാണ് താരം. എന്നാല്‍ പൗരുഷത്തിന്റെ ആണ്‍രൂപം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മുന്നേറിയ താരത്തിനു പലരും അഭിനയിക്കരുതെന്ന് ഉപദേശം നല്‍കിയ ചിത്രമായിരുന്നു സ്ഫടികം.

മോഹന്‍ലാല്‍ അച്ഛന്റെ ഉടുപ്പിന്റെ കൈവെട്ടുന്നതും മുണ്ടൂരി അടിക്കുന്നതും ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല എന്ന നിഗമനമായിരുന്നു അതിനു പിന്നില്‍. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം ആദ്യം നിര്‍മ്മിക്കാന്‍ ഒരുങ്ങിയത് സെവന്‍ ആര്‍ട്സ് വിജയകുമാര്‍ ആയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും അദ്ദേഹം പിന്മാറി. ഇത് അറിഞ്ഞ പലരും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, മുണ്ട് പറിച്ചടിക്കുന്ന നായകനെ ആരാധകര്‍ ഇഷ്ടപ്പെടില്ലെന്നും ഇത് രണ്ടും ഒഴിവാക്കി സ്ഫടികം ചെയ്‌താല്‍ മതിയെന്നും മോഹന്‍ലാലിനെ ഉപദേശിച്ചു. എന്നാല്‍ ആടുതോമയെ താന്‍ തന്നെ അവതരിപ്പിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ തീരുമാനം. 1995ല്‍ റിലീസ് ചെയ്ത അസ്ഫാടികവും ആടുതോമയും ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രമായി നിലനില്‍ക്കുന്നു.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ സൌഹൃദവും ആ കൂട്ടുകെട്ടും മലയാള സിനിമയില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചു. കടത്തനാടന്‍ അമ്പാടി, അക്കരെ അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങള്‍ വേണ്ടത്ര വിജയമാകാതെ പോയി. അതിലൂടെ പ്രിയദര്‍ശന്റെ സമയം കഴിഞ്ഞെന്ന വിമര്‍ശനം വലിയ തോതില്‍ ഉയര്‍ന്നു വന്നു. ആ സമയത്താണ് മോഹന്‍ലാല്‍ വീണ്ടും പ്രിയന്റെ നായകനായി കിലുക്കം ഒരുങ്ങുന്ന വാര്‍ത്ത പുറത്തു വന്നത്. മോഹന്‍ലാലിന്റെ അടുപ്പക്കാര്‍ മുതല്‍ ആരാധകര്‍ വരെ പ്രിയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്മാറാന്‍ മോഹന്‍ലാലിനെ ഉപദേശിച്ചു. എന്നാല്‍ ജോജിയായി രേവതിക്കൊപ്പം ആടിപ്പാടി മറ്റൊരു ചരിത്രം മോഹന്‍ലാല്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button