Latest NewsNewsGulf

വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മോഷ്ടിച്ച സംഘത്തെ അജ്‌മൻ പോലീസ് പിടികൂടി

ഒരു സംഘം മോഷ്ടാക്കളെ അജ്‌മൻ പോലീസ് പിടികൂടി. എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അഞ്ച് കാറുകൾ, രണ്ട് മോട്ടോർസൈക്കിളുകൾ എന്നിവ മോഷ്ടിച്ച നാല് ജിസിസി പൗരൻമാരെ ഉൾപ്പെടെയുള്ള സംഘത്തെയാണ് അഫ്ഗാൻ പോലീസ് പിടികൂടിയത്.

കാറുകൾക്കും ബൈക്കും മോഷണം പോകുന്നതായി നിരവധി പരാതികളാണ് ലഭിച്ചതെന്ന് അജ്മാൻ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർഡിന്റെ ഡെപ്യൂട്ടി ഡയറക്ടർ മേജർ മുഹമ്മദ് യാഫൂർ അൽ ഗഫിലി പറഞ്ഞു. വീടിനു മുൻവശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.

പരാതികളെത്തുടർന്ന് പോലീസ് ഒരു സി.ഐ.ഡി സംഘത്തെ രൂപീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പലയിടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button