KeralaLatest News

കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു

കൊച്ചി: കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു. യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് അര മണിക്കൂറായി മെട്രോ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്നത്. പാലാരിവട്ടം സ്റ്റേഷന്‍ മുതല്‍ ചങ്ങമ്ബുഴ പാര്‍ക്ക് വരെയാണ് യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നത്.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് മെട്രോ സർവീസ് താൽകാലികമായി നിർത്തി വെച്ചത്. ട്രെയിന് വേണ്ട വൈദ്യുതി വിതരണം ചെയ്യുന്നതും ട്രെയിനും കണ്‍ട്രോള്‍ സംവിധാനവും തമ്മിലുള്ള ആശയ വിനിമയ സംവിധാനവും കൊച്ചി മെട്രോയുടെ ട്രാക്കിലൂടെയാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button