Latest NewsIndiaNews

ഇന്ദിര ഗാന്ധിയ്ക്ക് ലഭിക്കാത്ത ഭാഗ്യം നമുക്ക് ലഭിച്ചു: രണ്ടു സീറ്റുകളിൽ നിന്ന് 19 സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ വളർച്ച സഹപ്രവർത്തകരെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പകളില്‍ വിജയം നേടിയ ബിജെപി വിജയാഘോഷം നടത്തി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുപോലും കോണ്‍ഗ്രസിന് നേടാന്‍ കഴിയാത്ത ഭാഗ്യമാണ് ബിജെപിക്കുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഗുജറാത്തില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുകയും ഹിമാചലില്‍ ഭരണം തിരിച്ച്‌ പിടിക്കുകയും ചെയ്തതോടെ ഇന്ദിരയുടെ കാലത്ത് പോലും കോണ്‍ഗ്രസിന് സാധിക്കാത്ത വിജയമാണ് ഇന്ന് ബി.ജെ.പി നേടിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

19 സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയും സഖ്യ കക്ഷികളും ചേര്‍ന്ന് ഭരണം നടത്തുന്നത്. ഇത് ഇന്ദിരാഗാന്ധിയുടെ കാലത്ത് പോലും കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും സാധിക്കാത്തതാണ്. അന്നവര്‍ 18 സംസ്ഥാനങ്ങളിലാണ് ഭരണം നടത്തിയിരുന്നത്.ബിജെപി ഇപ്പോള്‍ 19 സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ട്.രണ്ടു സീറ്റുകളില്‍ നിന്ന് 19 സംസ്ഥാനങ്ങളിലേക്കുള്ള പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.എന്നാല്‍ മുന്‍ വിജയങ്ങളില്‍ അമിത ആത്മവിശ്വാസം പാടില്ല. പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങള്‍ കേട്ട് ആരും അസ്വസ്ഥരാകേണ്ടതില്ല.

പാര്‍ട്ടിയുടെ വിശ്വാസ്യതയെ തരംതാഴ്ത്തികൊണ്ടുള്ള അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാതെ മുന്നേറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.019 ല്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പുകളെ അത്ര നിസ്സാരമായി കാണരുതെന്നും മോദി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കും തനിക്കുമെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയായിരുന്നു. പരാജയത്തിലും വിജയം അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ശ്രമം ചിരിയുണര്‍ത്തുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപി പാര്‍ലമെന്റംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുമ്ബോഴാണ് മോദി വികാരഭരിതനായി ബിജെപിയുടെ പിന്നിട്ട വഴികള്‍ സൂചിപ്പിച്ചത്. ണ്ട് സംസ്ഥാനങ്ങളിലെയും വിജയം സന്തോഷം നല്‍കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മറക്കരുതെന്നും മോദി ഓര്‍മിപ്പിച്ചു.1984 മുതല്‍ ബിജെപി കടന്നുവന്ന വഴികളും വളര്‍ച്ചയും സംബന്ധിച്ച്‌ മോദി എംപിമാരെ ഓര്‍മപ്പെടുത്തി. 14 സംസ്ഥാനങ്ങള്‍ ബിജെപി ഒറ്റയ്ക്കാണ് ഭരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി സംഖ്യവും ഭരിക്കുന്നു. അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ അധികാരം പിടിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി നടത്തുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button