CinemaMollywoodLatest NewsMovie SongsEntertainment

രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കി ഭാഗ്യലക്ഷ്മി; ജനുവരിയില്‍ ആ പാര്‍ട്ടിയില്‍ ചേരും

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയും നടിയുമായ ഭാഗ്യലക്ഷ്മി രാഷ്ട്രീയ പാര്‍ട്ടിയില്‍ അഗത്വമെടുക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ഇത് താരം തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. സിപിഐയില്‍ ജനുവരിയോടെ അംഗമാകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു .

പാര്‍ട്ടി പ്രവേശനം സംബന്ധിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഭാഗ്യലക്ഷ്മി ചര്‍ച്ച നടത്തി. സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ വച്ചാണ് ചര്‍ച്ച നടന്നത് . ഭാഗ്യലക്ഷ്മിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കാനം പറഞ്ഞു.

ഇടതുപക്ഷ പ്രവര്‍ത്തകയായ തനിക്ക് ഏറ്റവും യോജിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന പാര്‍ട്ടി ആയതിനാലാണ് സിപിഐ യില്‍ ചേരാന്‍ തീരുമാനിച്ചതെന്നും സിപിഎമ്മുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ ചേരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും അംഗത്വം ഭാഗ്യലക്ഷ്മി സ്വീകരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button