Latest NewsNewsGulf

ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിനുള്ള അപേക്ഷ സ്വീകരണമാണ് ഇന്ന് സമാപിക്കുന്നത്. അതേസമയം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുന്ന അപേക്ഷകള്‍ കൂടി സ്വീകരിക്കുകെമന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.

ഇന്നലെ വരെ സംസ്ഥാനത്ത് 62,000 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 53,000 പേര്‍ക്കും കവര്‍ നമ്പര്‍ നല്‍കി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളിലായി നമ്പര്‍ ലഭിക്കും. നവംബര്‍ 15 മുതലാണ് അപേക്ഷ സ്വീകരണം തുടങ്ങിയത്. ഡിസംബര്‍ 7ന് അവസാനിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് 22 വരെ നീട്ടുകയായിരുന്നു. ഹജ്ജ് അപേക്ഷകളില്‍ നറുക്കെടുപ്പ് ജനുവരി ആദ്യവാരം നടക്കും. എന്നാല്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഒരു സഹായിക്കും നേരിട്ട് അവസരം ലഭിക്കും. ശേഷിക്കുന്നവര്‍ക്കാണ് നറുക്കെടുപ്പിലൂടെ അവസരം നല്‍കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button