KeralaLatest NewsNews

കാമ്പസ് തെരഞ്ഞെടുപ്പിൽ എബിവിപി സീറ്റ് നേടി : എസ് എഫ് ഐ യുടെ അസഹിഷ്ണുത ഇങ്ങനെ

തിരുവനന്തപുരം: ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ എബിവിപി പ്രവർത്തകർക്ക് നേരെഎസ്എഫ്ഐ ആക്രമണം. കാമ്പസ് തെരഞ്ഞെടുപ്പിൽ എബിവിപി സീറ്റ് നേടിയതിൽ പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആരോപണം. ശ്രീശങ്കര യൂണിവേഴ്സിറ്റി ക്യാംപസ് ഇലക്ഷനിൽ ചരിത്രത്തിലാദ്യമായി എബിവിപി സീറ്റ് നിലനിർത്തിയതിൽ പ്രകോപിതരായാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്.

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ പ്രവർത്തകരും എസ്എഫ്ഐ ജില്ലാ നേതൃത്ത്വവും ഒരുമിച്ച് ചേർന്നാണ് എബിവിപി വിദ്യാർത്ഥികളെ ആക്രമിച്ചതെന്നും പരാതിയുണ്ട്. പോലീസ് നോക്കുകുത്തികളായെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംസ്കൃത കോളേജിനടുത്തുള്ള എബിവിപി സ്റ്റേറ്റ് കമ്മിറ്റി ഓഫീസും എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു. സംഭവത്തിൽ പരുക്കേറ്റ എബിവിപി വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button