Latest NewsNewsInternational

രഹസ്യങ്ങൾ പുറത്തറിയാതിരിക്കാൻ വർഷങ്ങളോളം മൂകനായി അഭിനയിച്ച കൊലപാതകിയ്ക്ക് സംഭവിച്ചത് ആരെയും ഞെട്ടിക്കും

ബെയ്ജിംഗ്: തന്റെ കഴിഞ്ഞ കാലത്തെകുറിച്ച്‌ ആരും അറിയാതിരിക്കാന്‍ 12 വര്‍ഷം മൂകനായി അഭിനയിച്ച കൊലപാതകിയ്ക്ക് യഥാര്‍ത്ഥ സംസാരശേഷി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. ചൈനക്കാരനായ സെങിന്റെ സംസാരശേഷിയാണ് നഷ്‌ടമായത്‌. കിഴക്കന്‍ പ്രവിശ്യയായ ഷെജിയാങ് ഗ്രാമത്തില്‍ നിന്ന് 2005ലാണ് ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയതിന് ശേഷം സെങ് ഒളിച്ചോടിയത്. തുടർന്ന് ഇയാൾ മറ്റൊരു പേരിൽ മൂകനായി അഭിനയിച്ച് നിര്‍മ്മാണമേഖലയില്‍ ജോലി നേടുകയും, വിവാഹം കഴിക്കുകയും ചെയ്‌തു.

എന്നാല്‍ സെങിന് മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, രക്തസാമ്പിളുകൾ പരിശോധിക്കുകയുമായിരുന്നു. എന്നാല്‍ തനിക്ക് നീണ്ട പന്ത്രണ്ട് വര്‍ഷം സംസാരിക്കാതെ ഇരുന്നതിനാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ സംസാരശേഷി നഷ്ടമായെന്നും, പൊലീസിനെ ഒന്നും അറിയിക്കാൻ കഴിയില്ലെന്നും സെങ് എഴുതി കാണിക്കുകയായിരുന്നുവെന്നാണ് സൂചന.

Related Articles

Post Your Comments


Back to top button