KeralaLatest NewsCrime

പോത്താനിക്കാട് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: എറണാകുളം പോത്താനിക്കാട് വീട്ടുജോലിക്കാരനെ തോക്കുകൊണ്ട് അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം ജുഡിഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സജീവനെ ഹാജരാക്കുക. ഇയാളെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പോത്താനിക്കാട് കോഴി ഫാം നടത്തി വരികയായിരുന്ന സജീവന്‍ ഇതേ ഫാമിലെ ജീവനക്കാരനായ പ്രസാദിനെ എയര്‍ഗണ്‍ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. സജീവന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത് എന്നതിനാല്‍ ആദ്യം തന്നെ ഇയാളെയാണ് സംശയിച്ചിരുന്നത്. പോത്താനിക്കാട് സിഐയുടെ നേതൃത്വത്തില്‍ വിശദമായി ഇയാളെ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സജീവനെ കസ്റ്റഡിയിലെടുത്ത് ആദ്യം ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയിരുന്നതെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യത്തെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിയായ സജീവന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button