Latest NewsNewsGulf

2018-ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു

യു.എ.ഇ: യു.എ.ഇയില്‍ 2018ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു. പുതുവര്‍ഷമായ ജനുവരി ഒന്ന് പൊതു അവധിയാണ്. മേയ് 16-നാണ് റംസാന്‍ അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ ഈദുല്‍ ഫിത്വര്‍ അവധിയാണ്. മൂന്ന് ദിവസമാണ് അവധി. ഹജ്ജ് സീസണ്‍ ആരംഭവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12-ന് അവധി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 20 അറാഫത് ദിനാചരണത്തിന്റെ അവധിയാണ്.

ഓഗസ്റ്റ് 21 മുതല്‍ മൂന്നുദിവസം ഈദ് അല്‍ അദയുടെ അവധിയാണ്. സെപ്റ്റംബര്‍ 11-ന് മുഹറം വര്‍ഷാരംഭത്തിന്റെ അവധിയാണ്. നവംബര്‍ 19 പ്രവാചകന്‍ മുഹമ്മദിന്റെ ജന്മദിന അവധിയാണ്. നവംബര്‍ 30 രക്തസാക്ഷിദിനവും ഡിസംബര്‍ രണ്ടും മൂന്നും യുഎഇ ദേശീയദിന അവധിയുമായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button