Latest NewsNewsGulf

മരിക്കുന്നതിന് മുന്‍പ് സദ്ദാം ഹുസ്സൈൻ പറഞ്ഞത് : സദ്ദാമിന്റെ അന്ത്യനിമിഷങ്ങൾ ഓർത്ത് ഇറാക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ

ബാഗ്ദാദ്: ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈൻ തന്റെ അന്ത്യ നിമിഷങ്ങളിൽ പ്രതികരിച്ചത് അദ്ദേഹത്തെ തൂക്കിലേറ്റുന്നതിനു ചുമതലയുണ്ടായിരുന്ന ഇറാഖ് മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുവഫഖ് അല്‍ റുബായി ഓർക്കുന്നു. അങ്ങേയറ്റം ധീരതയോടെയാണ് സദ്ദാം ഹുസൈന്‍ കൊലക്കയര്‍ ഏറ്റുവാങ്ങിയത്. ഡിസംബര്‍ 30 പുലര്‍ച്ചെയോടെ സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. വെളുത്ത വി നെക് ടീഷര്‍ട്ടും അതിനു മേലെ കറുത്ത ജാക്കറ്റുമായിരുന്നു സദ്ദാമിന്റെ വേഷം.

യാതൊരു ഇടര്‍ച്ചയുമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഖുര്‍ആനും കൈയിലേന്തിയാണ് സദ്ദാം സുരക്ഷാ ഭടന്‍മാര്‍ക്കൊപ്പമെത്തിയത്. ജഡ്ജി കുറ്റപത്രം വായിച്ചപ്പോൾ അദ്ദേഹം അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യം വിളിക്കാനാരംഭിച്ചു. “അമേരിക്ക മരിക്കട്ടെ, ഇസ്രായേല്‍ മരിക്കട്ടെ, പേര്‍ഷ്യന്‍ പുരോഹിതര്‍ മരിക്കട്ടെ, പാലസ്തീന്‍ നീണാള്‍ വാഴട്ടെ…. ”

തൂക്കുകയറിന് മുന്നിലെത്തിയ സദ്ദാം അത് നോക്കി എന്നോട് പറഞ്ഞു… ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്കുള്ളതാണ്. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ചോദിച്ചു വാങ്ങിയ അദ്ദേഹം അത് നെഞ്ചോട് ചേര്‍ത്തു പ്രാര്‍ത്ഥിച്ച ശേഷം തിരികെ നല്‍കി. തൂക്കിലേറ്റുന്നതിന് മുന്നോടിയായി സദ്ദം സത്യവാചകം ചൊല്ലി. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button