KeralaLatest NewsNews

സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ എന്നെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തൂ : അപവാദ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ബാബുരാജ്

കൊച്ചി : യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാബുരാജ്. ഇടുക്കി ഇരുട്ടുകാനം സ്വദേശിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്‍ ബാബുരാജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. യുവാവിന്റെ കുടുംബവും ബാബുരാജുമായി വസ്തു തര്‍ക്കം നിലനിന്നിരുന്നു. അതിന്റെ പേരില്‍ ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് മരിച്ച യുവാവിന്റെ പിതാവ്. അതിനാല്‍ തന്നെ യുവാവിന്റെ ദുരൂഹ മരണത്തില്‍ ബാബുരാജിനും പങ്കുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇപ്പോള്‍ ഈ അപവാദങ്ങള്‍ക്കെതിരെ മറുപടിയുമായി വന്നിരിക്കുകയാണ് ബാബുരാജ്. തന്നെക്കുറിച്ച് അപവാദം പറഞ്ഞു നടക്കുന്നവര്‍ സ്വന്തം കുടുമ്പത്തിലെ കാര്യങ്ങള്‍ ഇടയ്‌ക്കെങ്കിലും ശ്രദ്ധിക്കണമെന്നും സ്വന്തം അമ്മയും സഹോദരിയും ഭാര്യയും എവിടെയൊക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ അന്വേഷിക്കണമെന്നും ഇല്ലെങ്കില്‍ അവരൊക്കെ കൈവിട്ടു പോകുമെന്നും ഫേസ്ബുക് ലൈവിലൂടെ ബാബുരാജ് പ്രതികരിച്ചു.

ബാബുരാജിന്റെ വാക്കുകള്‍

ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്ക്.

എത്ര നാളായി നിങ്ങള്‍ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളില്‍ മാത്രം എന്നെ ഒതുക്കി നിര്‍ത്തുന്നത്. ഞാന്‍ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്തി താ. കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴല്‍ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോള്‍ എനിക്കും കൂടി കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും. ഇത് കേട്ട് കേട്ട് മടുത്തു.

അതുപോലെ തന്നെ മറ്റൊരു കാര്യം, ഇതിന് പിന്നിലിരുന്ന് നിങ്ങള്‍ ഇത്രയും പ്രയത്‌നം ചെയ്യുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം, നിങ്ങളുടെ ഭാര്യമാരൊക്കെ എന്താ ചെയ്യുന്നത് എവിടെയൊക്കെ പോകുന്നു എന്നൊക്കെ നോക്ക്. ഭാര്യമാരില്ലാത്തവരാണെങ്കില്‍ സഹോദരിമാരോ അമ്മമാരോ എന്ത് ചെയ്യുന്നു എന്ന് ശ്രദ്ധിക്കാനുള്ള സമയം കൂടി കൊടുക്കണം അല്ലെങ്കില്‍ അവരൊക്കെ കൈവിട്ടുപോകും. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാല്‍ മതി. ബാബുരാജ് പറഞ്ഞു.

ഒന്നാം തിയ്യതിയാണ് ഇടുക്കി ഇരുട്ടുകാനം താറാമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിഥിനെ (29) മരിച്ച നിലയില്‍ ജലാശയത്തില്‍ കണ്ടെത്തുന്നത്. മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയിലും മുഖത്ത് പോറലുകള്‍ ഏറ്റ നിലയിലുമായിരുന്നു നിഥിന്റെ മൃതദേഹം. നിഥിന്റെ പിതാവ് സണ്ണി മുമ്പ് വസ്തുതര്‍ക്കത്തിന്റെ പേരില്‍ ബാബുരാജിനെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണ് .

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button