Latest NewsNewsIndia

കൊലയാളി ഗെയിം കളിച്ച് ആരും ജിവനൊടുക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂ‍ഡൽഹി: കൊലയാളി ഗെയിമായ ബ്ലൂവെയ്‌ൽ കളിച്ച് ആരെങ്കിലും ജിവനൊടുക്കിയതായി തെളിവില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് അഹിർ. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും ബ്ലൂവെയ്‌ൽ മൂലം കുട്ടികൾ ജീവനൊടുക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതേത്തുടർന്നു കേന്ദ്രസർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിനൊടുവിലാണു കണ്ടെത്തൽ. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ഇത്തരത്തിൽ അപകടകരമായ കളികളെക്കുറിച്ചു നിരീക്ഷണം നടത്താനും നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button