KeralaLatest NewsVideos

കോഴിക്കോടിലെ ഒരു വിവാഹ വീടിനു സമീപം പുലി ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പൊലീസ് ; വീഡിയോ കാണാം

കോഴിക്കോട് ; കോഴിക്കോട് പുലി ഇറങ്ങി.  പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീട്ടില്‍ വിവാഹ സത്കാരം നടക്കുന്നിടത്തും നിന്നു ശനിയാഴ്ച്ച വൈകുന്നേരം എടുത്ത വീഡിയോയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കുട്ടികള്‍ വാട്സാപ്പ് ഗ്രൂപ്പിലിട്ട വീഡിയോ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ കാണുകയും ദൃശ്യങ്ങളില്‍ പുലി പതിഞ്ഞ വിവരം ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. ശേഷം പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ദൃശ്യം പരിശോധിക്കുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയും  തത്ക്കാലം ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. താമരശ്ശേരിയില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ട് കഴിഞ്ഞെന്നും മേഖലയില്‍ ശക്തമായ പരിശോധന നടത്തുന്നെന്നും പോലിസ് അറിയിച്ചു.

Read alsoഒരു മാസം മുമ്പ് ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആചരിച്ച് കോണ്‍ഗ്രസ് പുലിവാല് പിടിച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button