Kallanum Bhagavathiyum
Latest NewsFootballSports

മുബൈക്ക് എതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ സി കെ വിനീത് ഇല്ല

മുംബൈ: മുംബൈ സിറ്റിക്ക് എതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ മലയാളി താരം സികെ വിനീതിന്റെ പേരില്ല. മത്സരത്തില്‍ വിനീതിനെ പകരക്കാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇയാന്‍ ഹ്യൂം, മാര്‍ക് സിഫ്‌നോയിസ്, റിനോ ആന്റോ എന്നിവര്‍ ആദ്യ ഇലവണിലുണ്ട്.

ഡല്‍ഹിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്ക് എതിരെ കളത്തില്‍ ഇറങ്ങുന്നത്. ഡല്‍ഹിക്ക് എതിരെ ഹാട്രിക് നേടിയ ഇയാന്‍ ഹ്യൂം മിന്നും ഫോം തുടരും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഡിസംബര്‍ 31ന് ബംഗളൂരുവിനെതിരെയുള്ള മത്സരത്തിന് മുന്നെയാണ് വിനീതിന് പരുക്കേറ്റത്. പരുക്ക് ഭേദമായ വിനീതിനെ ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തെ പുറത്തെത്തിയ വിവരം.

shortlink

Related Articles

Post Your Comments


Back to top button