Latest NewsNewsWomen

വിവാഹേതര ബന്ധങ്ങള്‍ സാമൂഹ്യ വിപത്തുക്കളായി മാറുമ്പോള്‍ : വിലക്കപ്പെട്ട കനികള്‍ സ്വന്തമാക്കാനുള്ള വഴികളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു നല്‍കുന്ന മുന്നറിയിപ്പുകള്‍

മനസ്സ് ദാഹിക്കും പോലെ ഒരു ജീവിതത്തെ രചിക്കാൻ എത്ര പേർക്ക് കഴിയും..?
പൊലിഞ്ഞു പോയ്കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങൾ മനുഷ്യനെ ഏതൊക്കെ തരത്തിൽ മാറ്റാം..!!
എല്ലാ വേദനകളും മറക്കാനായി ഏതെങ്കിലും ഒരു കാര്യത്തിൽ ചുഴിഞ്ഞു ഇറങ്ങാൻ പറ്റിയാൽ നന്ന്..
അതൊരു ബന്ധമാണേൽ പക്ഷെ ഒരുപാടു ചിന്തിക്കണം എന്ന് മാത്രാ…!

വികാരം കൊണ്ട് മനസ്സ് വിങ്ങുമ്പോളും കരയാൻ പറ്റാതെ, യാന്ത്രികമായി എന്തൊക്കെയോ ചെയ്യുന്നു..
ചുറ്റുമുള്ളതൊന്നും കാണുന്നില്ല..
ഒന്നും മിണ്ടാൻ വയ്യ…
നാവിൽ അക്ഷരങ്ങൾ വഴങ്ങാത്ത പോലെ..
അങ്ങനെ ഒരു അവസ്ഥ..

You may also like: അപകര്‍ഷതാ ബോധത്തോടെ പങ്കാളിയില്‍ നിന്നും അകന്ന് ഒളിച്ചോട്ടം പോലെ വിവാഹേതര ബന്ധങ്ങള്‍ : വിവാഹിതര്‍ ആയതുകൊണ്ടുമാത്രം ഒന്നിച്ചു കിടക്കുമ്പോഴും സ്ത്രീപുരുഷന്മാരുമായി ജീവിക്കാന്‍ കഴിയാത്ത ശാപ ജന്മങ്ങളെക്കുറിച്ച് കൌണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്

മുറതെറ്റിയ ബന്ധങ്ങൾക്ക്‌ ആഴം കൂടുമെന്നു എവിടെയോ വായിച്ചത് പലപ്പോഴും ശെരി ആണെന്ന് തോന്നാറുണ്ട്..
വയസ്സിനു ഇളയ പെൺകുട്ടി..
പക്ഷെ അവൾ മുറയ്ക്ക് മകളുടെ സ്ഥാനമാണ്..!
തന്നെക്കാളും ഒരുപാട് ഇളപ്പമുള്ള ആൺകുട്ടി..
അവനെ മകന് തുല്യം കാണേണ്ടതാണ്..!
പക്ഷെ മനസ്സിന്റെ ചില അവസ്ഥകളിൽ പെട്ട ആ സ്ത്രീയും പുരുഷനും സമൂഹത്തിലെ എഴുതപ്പെടാത്ത മൂല്യങ്ങളും ധർമ്മങ്ങളും തെറ്റിച്ചു..

മകന്റെ പ്രായമാണ്..
അരുതായി ഒന്നും നടന്നിട്ടില്ല..
പക്ഷെ ഞങ്ങൾ ക്കു ഇടയിൽ ശക്തമായ ഒരു ആത്മബന്ധം ഉണ്ടായിപോയി..
അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കണം എന്നുണ്ട്..
പക്ഷെ അവനില്ലാതെ ഞാൻ എങ്ങനെ നിലനിൽക്കും എന്നതാണ് സങ്കടം..
അവളുടെ വിവാഹമാണ്..
മുറപ്രകാരം എന്റെ ചേട്ടന്റെ മകൾ..
പുറത്തറിഞ്ഞാൽ ഒരുപക്ഷെ ആത്‍മഹത്യ അല്ലാതെ എനിക്കും അവൾക്കും മറ്റു മാർഗ്ഗമില്ല..
എങ്കിലും ,
ഞങ്ങൾക്ക് പരസ്പരം നഷ്‌ടമാകുന്ന അവസ്ഥ..
അതിനെ എങ്ങനെ തരണം ചെയ്യണം എന്നറിയില്ല..
എനിക്കൊരു കുടുംബം ഉണ്ട്..
”’അവളെ”’ എനിക്ക് സ്വീകരിക്കാൻ ആകില്ല..
അവൾക്കു മറ്റൊരു ജീവിതം വേണമെന്നും അറിയാം..
പക്ഷെ പറ്റുന്നില്ല..

You may also like: ആടിയുലയുന്ന സ്വന്തം മനസിനെ പിടിച്ചു നിര്‍ത്താന്‍ വിവാഹേതര ബന്ധങ്ങള്‍ തേടിപ്പോകുമ്പോള്‍: വിഷാദരോഗത്തിന്റെ തടവറയെക്കുറിച്ച് കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു

ഇത്തരം കേസുകൾ വരുമ്പോൾ , കൗൺസിലോർ ഒന്നും പറയേണ്ട..
വെറുതെ കേട്ടിരുന്നാൽ മതി..
ആ സങ്കടത്തെ ഒന്ന് അറിഞ്ഞാൽ മതി..
ഒരു ലഹരി പോലെ ആയിരുന്നു ആ ബന്ധം…
അതിനെ എങ്ങനെ വിശദീകരിക്കാം..?
ഉറക്കം തലോടുമ്പോൾ ആ മുഖമാകും മനസ്സിൽ…
സ്വപ്നത്തിൽ മുഴുവൻ ആ ഓർമ്മകൾ..
ഇടയ്ക്കിടെ ഞെട്ടി ഉണരുന്നു..
കൂടെ ഇല്ലേ എന്നൊരു തേടൽ…
ആത്മാവിൽ നിറഞ്ഞു നിൽക്കുന്നു എന്നുറപ്പിച്ചു വീണ്ടും നിദ്രയിൽ ..
ഉണരുമ്പോൾ ആ മുഖം വീണ്ടും..
സമാധാനമാണ്…
ആരോടും കലഹമില്ല…
പരിഭവം ഇല്ല..
ഭൂമിയിൽ എന്തെന്ത് മാറ്റങ്ങൾ സംഭവിക്കുന്നു എന്നറിയില്ല!.
അതൊന്നും നമ്മുടെ വിഷയമല്ലല്ലോ..
സ്നേഹം , ഭ്രാന്തമായ പ്രണയം അത് മാത്രമാണ് ഭക്ഷണം…
എന്നിരുന്നാലും
എത്ര ആഴത്തിൽ ബന്ധങ്ങൾ കൊണ്ട് പോയാലും വിധിച്ചതിനു അപ്പുറം ഒന്നും നടക്കില്ല..
എപ്പോൾ വേണേലും പൊട്ടിത്തകരാവുന്ന ലോലമായ താന്ത്രികളാൽ കോർത്ത ജീവിതമാണെങ്കിൽ..,
ചെറിയ ഒരു പോറൽ മതി…
സ്പടികപാത്രം വീണു ഉടയാൻ…!

അനിയനെ പോലെ ..
മകനെ പോലെ…
മകളായിട്ടു കാണുന്നു.,…
എന്നൊക്കെ പുറം മൂടികൾ പൂശിയാലും എപ്പോൾ വേണേലും പുറത്ത് വരാവുന്ന ചില കള്ളത്തരങ്ങൾ എവിടെയോ ഒളിച്ചിരിപ്പുണ്ട്..

””’അവന്റെ വിവാഹം ആണെന്ന് പറഞ്ഞപ്പോൾ നെഞ്ചിനകത്തുണ്ടായ തീ..
ആ ദിവസം അനുഭവിച്ച സങ്കടം..
ഭാര്തതാവിനായിരുന്നു നിർബന്ധം വിവാഹം കൂടണം എന്ന്..
ഞങ്ങളുടെ കൂട്ട് അദ്ദേഹത്തിന് ഇഷ്‌ടമല്ലായിരുന്നു…
വാദിച്ചു പിടിച്ചു നിന്നിരുന്നു വർഷങ്ങൾ അദ്ദേഹത്തിന്റെ മുന്നിൽ…

നിങ്ങള്‍ക്ക് സംശയ രോഗം ആണ്..
””എന്റെ അനിയനെ പോലെ ആണ് എനിക്കവനെ..
‘അമ്മ പ്രസവിക്കണം എന്നില്ല..
നിങ്ങളെ പോലെ ഒരാളുടെ സംശയങ്ങളിൽ ജീവിക്കുന്നതിലും നല്ലത് വിവാഹമോചനം ആണ്..”’
ഈ ധൈര്യത്തെ നേരിടാനുള്ള തെളിവ് അന്ന് ഭാര്തതാവിനു ഉണ്ടായിരുന്നില്ല..
പക്ഷെ വിവാഹത്തോടെ ഓഫീസിലെ സഹപ്രവർത്തകയായ ചേച്ചിയോട് കാണിക്കുന്ന അമിതമായ സ്നേഹത്തെ ഉൾകൊള്ളാൻ ഭാര്യ തയ്യാറായില്ല..
” അവർക്കു ഒരുപാടു പ്രായമുണ്ട്..
എന്നെ സ്വന്തം അനിയനെ പോലെ ആണ്..”
ഇതൊക്കെ തെരെ ദുർബലമായ വാദങ്ങൾ..
ഒടുവിൽ, തീർത്തും അന്യനെ പോലെ അവൻ അകന്നു..
എന്തെ ചേച്ചിയുടെ അനിയനെ ഭാര്യ വിലക്കിയോ..?
വിജയത്തിന്റെയും പകയുടെയും ശബ്ദത്തിൽ ഭാര്തതാവ് മുരണ്ടു..!
ഇത് പറഞ്ഞ സ്ത്രീ , വർഷങ്ങൾ ആയി ഭർത്താവിൽ നിന്നും ഇതിനെ ചൊല്ലി അപമാനങ്ങൾ സഹിക്കുക ആണ്..
കിടക്കറയിൽ പോലും ഒരു പക അദ്ദേഹത്തിലുണ്ട്..
അവരും ആ പയ്യനും തമ്മിൽ ശാരീരികമായി അടുപ്പമായിരുന്നില്ല..
മറ്റൊരു ബന്ധത്തിലോട്ടു അവൻ കടക്കും വരെ തങ്ങളുടെ മനസ്സിന്റെ ഉള്ളറകളിൽ നോക്കാൻ ഭയമായിരുന്നു..
ഒടുവിൽ കണ്ടെത്തിയ സത്യം..
അതൊരിക്കലും ജീവിതമായി കാണാൻ പറ്റുന്നതും അല്ല..
തിരിച്ചറിവിൽ നിന്നുണ്ടായ വേദന , അതിന്റെ കൂടെ അപമാനവും, ഒറ്റപ്പെടലും..
അതാണ് അവരെ കൗൺസിലിങ് നു എത്തിച്ചത്..
ഉതിരുന്ന നെടുവീർപ്പിൽ അസഹ്യമായ നൊമ്പരം ഒതുക്കുന്നുണ്ട്..
ജീവനും ജീവിതവും നഷ്‌ടമായ അവസ്ഥ..
മനസ്സിലാകെ ഉരുൾപൊട്ടലും ഭൂകമ്പങ്ങളുമാണ്…
ഒരാളും സന്തോഷിക്കുന്നത് കാണുമ്പോൾ സഹില്ല..!!
തമാശ കണക്കെ അവൾ
പറയുമ്പോൾ രക്തം ഇടിച്ചു കേറുന്നതിന്റെ സമ്മർദ്ദം ആ കാണുകളിൽ ജലഛായ നിറച്ചു…

അകം നീറ്റിയ കുറെ കഥകൾ ഉണ്ട്., ഔദ്യോഗിക ജീവിതത്തിൽ..
വ്യക്തിജീവിതത്തിൽ…!

ആരെയും കുറ്റം പറയാൻ വയ്യ…
ശരാശരി ദാമ്പത്യത്തിൽ ഉണ്ടാകുന്ന ചില വ്യത്യസ്ത
പെരുമാറ്റരീതികൾ , ചിന്ത വൈരുദ്ധ്യങ്ങൾ
, അതിലെ കലഹങ്ങൾ..
തീക്ഷ്ണമായ അനുഭവത്തിൽ
സ്വന്തം മനസാക്ഷിയോട് പോലും ഉണ്ടാകുന്ന ഭയവും അകൽച്ചയും ….!
ഇരുട്ടിൽ കഴിയുന്ന ചെടി ഏതെങ്കിലും സുഷിരത്തിലൂടെ ഒരു പൊട്ടു വെളിച്ചം കണ്ടാലും അറിയാതെ അവിടേയ്ക്കു തലനീട്ടുന്നു….
പക്ഷെ മൂന്നാമിടത്തിലെ തകർച്ച ,പിന്നെ അതിഭീകരം ആയിത്തീരുന്നു.!
ദുഃസ്വപ്നങ്ങളുടെ അവസാന രാത്രിയിൽ എത്താനുള്ള മനക്കരുത്തു സ്വയം നേടിയെടുക്കുക അല്ലാതെ മറ്റു മാർഗ്ഗമില്ല…

Tags

Related Articles

Post Your Comments


Back to top button
Close
Close