KeralaCinemaLatest NewsNews

“മാണിക്യ മലരായ പൂവി’ .. സുപ്രീം കോടതി തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയാ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ പാട്ടിനെതിരെയുള്ള എഫ് ഐ ആറിലെ തുടര്‍ നടപടിക്കെതിരെ സുപ്രീം കോടതിയുടെ സ്റ്റേ. “മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരേ രാജ്യത്തിന്‍റെ ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

“മാ​ണി​ക്യ മ​ല​രാ​യ പൂ​വി’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നെ​ന്നാ​രോ​പി​ച്ച്‌ ഒ​രു കൂ​ട്ടം യു​വാ​ക്ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യിരുന്നത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യുമായിരുന്നു. ഇ​തി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ലും ഒ​രു വി​ഭാ​ഗം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്രിയ വാര്യരെയും സംവിധായകനും സുപ്രീം കോടതിയെ സമീപിച്ചത്

Tags

Related Articles

Post Your Comments


Back to top button
Close
Close