USALatest NewsInternational

കൈവിടാതെ ഭാഗ്യദേവത ; ഈ ദമ്പതികള്‍ക്ക് ലോട്ടറി അടിച്ചത് രണ്ടു തവണ

കൊളറാഡോ ; കൈവിടാതെ ഭാഗ്യദേവത ഈ ദമ്പതികള്‍ക്ക് ലോട്ടറി അടിച്ചത് രണ്ടു തവണ. അമേരിക്കയിലെ പോൾ-ക്രിസ് ദമ്പതികള്‍ക്കാണ് 2017 നവംബറിൽ 3 മില്യൺ ജാക്ക്പോട്ട് തേടിയെത്തിയതിനു പിന്നാലെ കൊളറാഡോ ലോട്ടറിയുടെ 200,000 ഡോളർ സമ്മാനവും തേടി എത്തിയത്. ആദ്യ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കാത്ത ടിക്കറ്റുകള്‍ക്ക് മാത്രമായി രണ്ടാം തവണ കൊളറാഡോ ലോട്ടറി നടത്തിയ നറുക്കെടുപ്പിലാണ് അപ്രതീക്ഷിത സമ്മാനം ഇവര്‍ സ്വന്തമാക്കിയത്.

ALSO READ ;ഒരാഴ്ച്ചയ്ക്കിടയില്‍ രണ്ടു തവണ ലോട്ടറി അടിച്ച ഭാഗ്യവതി

“നവംബറില്‍ ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് പുതിയ വീട് വാങ്ങി. കുറച്ച് പണം ബാങ്കില്‍ നിക്ഷേപ്പിച്ചു. മക്കള്‍ക്ക് വലിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കി. ഈ അവസരത്തില്‍ രണ്ടാമതും ലോട്ടറി അടിച്ചത് വിശ്വസിക്കാന്‍ ആകുന്നില്ലെന്നും അതിയായ സന്തോഷമുണ്ടെന്നും ദമ്പതിമാര്‍ പറയുന്നു. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ജന്മദിനങ്ങളും വാർഷികങ്ങളും പ്രതിനിധീകരിക്കുന്ന 3-10-17-23-31 നമ്പര്‍ ലോട്ടറിയാണ് തിരഞ്ഞെടുത്തത്. വീട്ടിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയുന്ന ദിവസത്തിലാണ് ആദ്യ ഭാഗ്യം വാതിലില്‍ മുട്ടിയതെന്നും. അന്നത്തെ ഞങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ ലോട്ടറി അധികൃതര്‍ യൂട്യൂബ് വഴി പുറത്ത് വിട്ടിരുന്നെന്നും പോൾ-ക്രിസ് ദമ്പതിമാര്‍ പറഞ്ഞു,

Tags

Post Your Comments


Back to top button
Close
Close