Latest NewsIndiaNews

വനിതാ മേജറും കമാന്‍ഡോയും തമ്മില്‍ അവിഹിത ബന്ധം : രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: വനിതാ മേജറും കമാന്‍ഡോയും തമ്മില്‍ അവിഹിത ബന്ധമെന്ന് ആരോപിച്ച് ഭാര്യയുടെ പരാതി. ഇതേ തുടര്‍ന്ന് മേജര്‍ റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അവിഹിത ബന്ധത്തിന്റെ പേരില്‍ നടപടിയെടുത്തു. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചൂണ്ടിക്കാട്ടി മേജറുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം നടന്നത്.

ഭര്‍ത്താവുമായി വനിതാ ഓഫീസര്‍ക്കുള്ള അവിഹിത ബന്ധം വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കമ്മീഷനെ നിയോഗിച്ചത്. ഉത്തരമേഖലയിലെ സൈനിക യൂണിറ്റില്‍ ഉദ്യോഗസ്ഥയായ വനിതാ മേജറും സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോയുമാണ് നടപടിക്ക് വിധേയരായത്. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അച്ചടക്കനടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.

ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ മേഖലയിലുണ്ടായ സംഘര്‍ഷ സാഹചര്യം നേരിടുന്നതിനായി കശ്മീരിലേക്ക് നിയോഗിക്കപ്പെട്ട സംഘത്തിലാണ് നടപടിക്ക് വിധേയരായ സൈനികോദ്യോഗസ്ഥര്‍ ഉണ്ടായിരുന്നത്. നിരവധി സൈനിക നടപടികളില്‍ പങ്കാളിയായിട്ടുള്ള വനിതാ ഉദ്യോഗസ്ഥ പ്രവര്‍ത്തന മികവിന്റെ പേരില്‍ സൈനിക ബഹുമതികളും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന്റെ ചട്ടങ്ങള്‍ക്കും ധാര്‍മികതയ്ക്കും നിരക്കാത്തവിധത്തിലുള്ള പെരുമാറ്റങ്ങള്‍ ഈ ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായതായി വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി അന്വേഷണ നടപടികളുടെ ഭാഗമായി സൈനിക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.സൈന്യത്തിന്റെ ജമ്മു കശ്മീര്‍ മേഖലയിലെ ഒരു യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെന്ന് സൈന്യത്തിന്റെ ഉത്തരമേഖലാ ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button