Latest NewsKerala

ഗര്‍ഭനിരോധന ഉറകള്‍ വഴിമുടക്കികളായി മാറുന്ന ഒരു പ്രദേശവും തലസ്ഥാന നഗരിയില്‍

തലസ്ഥാനത്ത്  കവടിയാറുള്ള കക്കോട് നിവാസികളുടെ വഴി മുടക്കുകയാണ് ഗര്‍ഭനിരോധന ഉറകള്‍. ഗര്‍ഭനിരോധന ഉറകളുടെ പുറത്തുകൂടി നടന്നു വേണം ഇവര്‍ക്ക് സിറ്റിയിലെത്താന്‍. ആരെങ്കിലും ഉപയോഗിച്ച് വലിച്ചെറിയുന്ന ഒന്നോ രണ്ടോ കോണ്ടങ്ങളല്ല ഇവ. എണ്ണിയാല്‍ തീരാത്തത്ര കോണ്ടങ്ങളാണ് ഇവിടെ റോഡില്‍ നിരന്നു കിടക്കുന്നത്.

ടാറിടാനായി റോഡ് കുഴിച്ചപ്പോഴാണ്  വലിയ തോതില്‍ ഗര്‍ഭനിരോധനഉറകള്‍ പുറത്തുചാടിയത്. മാലിന്യ പൈപ്പുകള്‍ക്കായി  കുഴിയെടുത്തപ്പോഴാണ് ഗര്‍ഭ നിരോധന  ഉറകള്‍ ആദ്യം കണ്ടുതുടങ്ങിയത്. ഇതെവിടെ നിന്നെത്തി എന്ന അമ്പരന്ന നാട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ സംഭവം ഇങ്ങനെ.

READ ALSO: മഞ്ഞുമൂടിയ കാലവസ്ഥ; യുഎഇയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

സമീപപ്രദേശമായ  ഊളന്‍പാറയിലുള എച്ച്.എല്‍.എല്‍(ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്) ലൈഫ്‌കെയറാണ് വഴിയില്‍ പ്രത്യക്ഷപ്പെട്ട കോണ്ടങ്ങളുടെ ഉത്തരവാദി. റോഡ് നിര്‍മാണത്തിനായി ആവശ്യമായ  മണ്ണ് നല്‍കിയത്  ഈ കമ്പനിയാണ്. കോണ്ടം നിര്‍മാതാക്കളായ കമ്പനി മാലിന്യമായി തള്ളിയ ഉറകളായിരുന്നു ഇവ. മഴ കൂടി ആരംഭിച്ചതോടെ ഉറകള്‍ റോഡിലാകെ പരക്കുകയായിരുന്നു.

ഇതുവരെ നല്ല റോഡില്ലാത്തതിനാല്‍ വഴിയാത്ര ബുദ്ധിമുട്ടിലായ നാട്ടുകാര്‍ക്ക് നല്ല റോഡൊരുക്കാന്‍ തുടങ്ങിയപ്പോള്‍ വഴി മുട്ടിക്കുന്നത് കോണ്ടങ്ങളാണ്. 45 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. അതേസമയം  മണ്ണിനൊപ്പം കോണ്ടം സംസ്‌കരിക്കുന്നത് പതിവുള്ള കാര്യമാണെന്നാണ് എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ കമ്പനി പറയുന്നത്. പക്ഷെ പദേശവാസികള്‍  പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ വഴിയിലെ കോണ്ടങ്ങള്‍  നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി.

READ ALSO: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ ശശി തരൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button