Latest NewsKerala

കേരളം ആര്‍ജിച്ച സാമൂഹ്യ പുരോഗതിയില്‍ സ്ത്രീകള്‍ വഹിച്ച പങ്കു വലുതാണ് ; മുഖ്യമന്ത്രി

തിരുവനന്തപുരം ; “കേരളം ആര്‍ജിച്ച സാമൂഹ്യ പുരോഗതിയില്‍ സ്ത്രീകള്‍ വഹിച്ച പങ്കു വലുതാണെന്ന്” മുഖ്യമന്ത്രി പിണറായി വിജയൻ. ലോകവനിതാ ദിന ആശംസ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”കേരളത്തിന്റെ മനുഷ്യാദ്ധ്വാനശേഷിയുടെ പകുതിയില്‍ അധികവും സ്ത്രീകളുടേതാണ്. അതുകൊണ്ടുതന്നെ ഇനിയും നമ്മുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് വളരെ നിര്‍ണായകമായിരിക്കും. കേരളത്തിലെ കുറഞ്ഞ മാതൃശിശുമരണ നിരക്കും ഉയര്‍ന്ന സ്ത്രീസാക്ഷരതയും മെച്ചപ്പെട്ട സ്ത്രീപുരുഷാനുപാതവും നിലവാരം പുലര്‍ത്തുന്ന ഭൗതിക സാഹചര്യങ്ങളും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കും അവരുടെ മുന്നേറ്റത്തിനുള്ള അവസരം സൃഷ്ടിക്കുന്നതിനും ഇനിയും സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കുമെന്നും” ആശംസ സന്ദേശത്തിൽ മുഖ്യമന്ത്രി പറയുന്നു

ALSO READ ;ജനമോചന യാത്രയ്ക്ക് കെ.പി.സി.സി പിരിക്കുന്ന തുക കേട്ട് ജനങ്ങള്‍ ഞെട്ടി

Tags

Post Your Comments


Back to top button
Close
Close