Health & FitnessLife StyleMenWomen

സെക്‌സ് ചെയ്യുമ്പോള്‍ നിങ്ങള്‍ പങ്കാളികളോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടോ?

പങ്കാളികളുടെ തൃപ്തിയാണ് സെക്സിന്റെ അടിത്തറ. പ്രേമം, ശൃംഗാരം, കാമം എന്നിവയെല്ലാം ഈ തൃപ്തി കണ്ടെത്താനുള്ള ഓരോ പടിയാണ്. ലൈംഗിക ബന്ധത്തില്‍ ഈ തൃപ്തി പരിപൂര്‍ണതയിലെത്തുന്നു എന്നാണ് പറയുക. പരസ്പര ബന്ധത്തിന്റെ ആഴം കൂട്ടുന്നതിലും ദാമ്പത്യ ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും സെക്സിന് വലിയ റോളുണ്ട്. എന്നാല്‍ പല ഭര്‍ത്താക്കന്മാരും ഭാര്യമാരോട് സെക്‌സ് സംബന്ധമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറില്ല. സെക്‌സ് ചെയ്യാറേ ഉള്ളൂ. എന്നാല്‍ നഗരപ്രദേശങ്ങളില ട്രെന്‍ഡ് വ്യത്യാസമാണ്. നഗരങ്ങളില്‍ ജീവിക്കുന്ന ദമ്പതിമാര്‍ തമ്മില്‍ ആരോഗ്യകരമായ സെക്‌സ് സംഭാഷണങ്ങള്‍ നടക്കാറുണ്ട് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഭര്‍ത്താവ് ഭാര്യയോടായാലും ഭാര്യ ഭര്‍ത്താവിനോടായാലും സെക്‌സ് സംബന്ധമായ സംസാരങ്ങള് ഉണ്ടാകുന്നത് നല്ലതാണ് എന്നാണ് വിദഗ്ധ മതം. കിടക്കയില്‍ നിനക്ക് എന്താണ് വേണ്ടത് എന്ന് ഭാര്യയോട് ചോദിച്ചുനോക്കൂ അതവര്‍ക്ക് വളരെയധികം ഇഷ്ടമാകും.

അത് പോലെ തന്നെ, ഭര്‍ത്താവിനോടും. സാധാരണ ചോദിക്കുന്ന കോഴിക്കൂട് അടച്ചോ അല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നതിന് പകരം ഈ ചോദ്യങ്ങള്‍ ഒന്ന് ട്രൈ ചെയ്തുനോക്കൂ. എവിടെ തൊടുന്നതാണ് ഏറ്റവും ഇഷ്ടം എന്ന് അവളോട് ചോദിക്കൂ. അവള്‍ പറഞ്ഞുതരും. അത് പ്രകാരം ചെയ്തുനോക്കൂ. അഥവാ അവള്‍ പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ സ്വയം ഒന്ന് കണ്ടെത്തി നോക്കൂ. ഈ തിരച്ചില്‍ സ്വര്‍ഗീയ സുഖം തരും.

കിടക്കയില്‍ എന്താണ് ഇഷ്ടപ്പെട്ട കാര്യം എന്ന് ചോദിക്കൂ, ഉമ്മ വെക്കുന്നതാണോ ഓറല്‍ സെക്‌സ് ചെയ്യുന്നതാണോ അതോ നേരിട്ട് സെക്‌സ് ചെയ്യുന്നതാണോ. ഏറ്റവും ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷന്‍ ഓരോരുത്തര്ക്കും വ്യത്യസ്തമായിരിക്കും. അത് അറിഞ്ഞ് പണിയെടുത്താല്‍ അതിനനുസരിച്ച് സുഖവും കൂടും. എന്നും എന്നും ഒരേ പോസിഷന്‍ ട്രൈ ചെയ്യേണ്ട കാര്യമൊന്നും ഇല്ല എന്ന് ചുരുക്കം.

ഭര്‍ത്താവിന് ഇഷ്ടമാണെന്ന് കരുതി ഭാര്യയും ഭാര്യയ്ക്ക് ഇഷ്ടമാണ് എന്ന് കരുതി ഭര്‍ത്താവും സഹിച്ച് സഹിച്ച് ബോറടിക്കുന്നതിനേക്കാള്‍ എത്രയോ രസകരമാണ് തുറന്ന് ചോദിക്കുന്നത്. അങ്ങനെ ചോദിച്ചറിയൂ കാര്യങ്ങള്‍.

 

Tags

Post Your Comments


Back to top button
Close
Close