KeralaLatest NewsMenNewsInternationalWomenPen VishayamLife Style

ഈ അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍ ഭാര്യമാരെ സ്‌നേഹിക്കുമെന്ന് വിദഗ്ധര്‍ !

ഏതൊരു പെണ്ണിന്റെയും ആഗ്രഹമാണ് ഭര്‍ത്താവില്‍ നിന്നും സ്‌നേഹവും വാത്സല്യവും ലഭിക്കുക എന്നത്. ഭര്‍ത്താക്കന്മാര്‍ സ്‌നേഹിക്കാത്തതും പരിഗണിക്കാത്തതും എന്തിന് മനസു തുറന്ന് സംസാരിക്കാത്തതും മൂലം വേദനപ്പെടുന്ന ഭാര്യമാരും കുറവല്ല. പങ്കാളിയോടുള്ള മനപ്പൊരുത്തം അളക്കാന്‍ സംഖ്യാ ശാസ്ത്രം, ജ്യോതിഷം, തുടങ്ങി നിരവധി വിശ്വാസങ്ങളെ സമീപിക്കുന്നവരും ഏറെയാണ്‌. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ നക്ഷത്രം, പേര്, തുടങ്ങിയവയില്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്.

പേരിന്റെ ആദ്യ അക്ഷരവും പങ്കാളികള്‍ തമ്മിലുള്ള പൊരുത്തവും നോക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുകയാണ്. ഇത്തരത്തിലുള്ള രീതിയില്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രൊഫയലുകള്‍ തപ്പുന്നവരും കുറവല്ല.

k എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍

ഇത്തരക്കാര്‍ നിര്‍ബന്ധ ബുദ്ധിയുള്ളവരാണെങ്കിലും ഉള്ളില്‍ ഏറെ സ്‌നേഹമുള്ളവരാണ്. ഇവര്‍ ഭാര്യമാര്‍ പറയുന്നത് കേട്ടും അനുസരിച്ചും ദാമ്പത്യ ജീവിതത്തില്‍ മുന്നോട്ട് പോകുന്നവരാണ്. വിവാഹ ശേഷം ഇവരുടെ സ്വഭാവം ശാന്തമാകുമെന്നും പറയുന്നു.

a എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍

മാതൃകാ ഭര്‍ത്താക്കന്മാരാണ് ഇവര്‍. പങ്കാളിയ്ക്കു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ശ്രമിക്കുകയും ബന്ധത്തില്‍ വിള്ളലുണ്ടാകുന്നത് എതിര്‍ക്കുകയും ചെയ്യുന്നവരാണ് ഇവര്‍.

r എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍

ചെറിയ കാര്യങ്ങളില്‍ പോലും ഭാര്യമാരെ ഏറെ ശ്രദ്ധിക്കുന്നവരാണ് ഇവര്‍. പെട്ടന്ന് ദേഷ്യം വരുമെങ്കിലും അധികം നേരം ഇത് നീണ്ടു നില്‍ക്കില്ല.

p എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍.

ബുദ്ധിശാലികളും ഭാര്യമാരെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നവരുമാണിവര്‍. എന്നിരുന്നാലും ഭാര്യമാര്‍ തങ്ങളെ അമിതമായി നിയന്ത്രിക്കുന്നത് ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നില്ല. ചില നേരങ്ങളില്‍ ഇവര്‍ തൊട്ടാവാടികളെപ്പോലെ പെരുമാറും.

Tags

Related Articles

Post Your Comments


Back to top button
Close
Close