
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപി വിജയിച്ചത് ഏറെ പ്രയോജനപ്പെട്ടത് ഓഹരി വിപണികള്‍ക്കാണ്. ബിജെപി വിജയത്തിലേക്ക് കുതിക്കുന്നതിനോടൊപ്പം ഓഹരി വിപണിയും ഉയരുകയായിരുന്നു. മുംബൈ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 430 പോയിന്റ് വരെ ഉയര്‍ന്നു. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 260 പോയിന്റ് വരെ വ്യാപാരത്തിനിടെ നോട്ടമുണ്ടാക്കി. എല്ലാ മേഖലകളിലുള്ള ഓഹരികളിലും കുതിപ്പു തുടരുകയാണ്.നിഫ്റ്റി ബാങ്ക് സൂചിക 1.8 ശതമാനം ഉയരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. നിഫ്റ്റി മെറ്റല്‍ സൂചികയും വ്യക്തമായ കുതിപ്പു നടത്തുന്നുണ്ട്. 1.6 ശതമാനമാണു നേട്ടം. എഫ്എംസിജി, ഐടി, റിയല്‍റ്റി മേഖലകളിലും 1.4 ശതമാനം മുന്നേറ്റമുണ്ട്. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് റാലിയില്‍ മുന്‍നിരയിലുള്ളത്. ആറു ശതമാനത്തിനു മുകളിലാണ് ഐസിഐസിഐ ബാങ്കിന്റെ നേട്ടം.
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നു. ഈ സമയങ്ങളില്‍ വലിയ ചലനമുണ്ടാക്കാത്ത സൂചികകളാണ് ഇപ്പോള്‍ ബിജെപിയുടെ നേട്ടം ആഘോഷമാക്കുന്നത്. 30 പോയിന്റ് മാത്രം നേട്ടമാണ് സെന്‍സെക്സില്‍ ആദ്യ മണിക്കൂറില്‍ ഉണ്ടായിരുന്നത്. അതേസമയം രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവു തുടരുകയാണ്.
Related Articles

സമൂഹമാധ്യമങ്ങള്‍ വഴി രാജ്യവിരുദ്ധ പ്രചാരണം: ബിജെപിയുടെ പരാതിയിൽ അസം സ്വദേശി അറസ്റ്റില്‍
Apr 28, 2025, 10:07 am IST

മിഷൻ 2025: ബിജെപിയുടെ പ്രവർത്തന രീതിയിൽ അടിമുടി മാറ്റവുമായി രാജീവ് ചന്ദ്രശേഖർ
Apr 22, 2025, 09:29 am IST

ബിജെപി സംസ്ഥാന മീഡിയ കൺവീനറായി സന്ദീപ് സോമനാഥും , സോഷ്യൽ മീഡിയ സംസ്ഥാന കൺവീനറായി അഭിജിത് നായരും
Apr 17, 2025, 10:04 am IST
Post Your Comments