GeneralYogaHealth & Fitness

തലച്ചോറിന്റെ ക്ഷമത കൂട്ടാനായി യോഗ എങ്ങനെ സഹായിക്കും എന്നറിയാം

തലച്ചോറിന്റെ ക്ഷമത കൂട്ടാൻ 20 മിനിറ്റ് യോഗ വളരെയേറെ സഹായിക്കുമെന്ന് പുതിയ പഠനം. ഇലിനോയി സർവകലാശാലയിലെ ഇന്ത്യൻ ഗവേഷക നേഹ ഗോഥെ ഹഠയോഗയും ഏറോബിക്സ് വ്യായാമവും ചെയ്യുന്ന മുപ്പതു ചെറുപ്പക്കാരികളിൽ താരതമ്യ പഠനം നടത്തിയാണ് ഇത് കണ്ടെത്തിയത്. വ്യക്തിയുടെ ഓർമശക്തിയും വികാരനിയന്ത്രണവും മെച്ചപ്പെ‍ടുത്താൻ 20 മിനിറ്റ് യോഗ ചെയ്താൽ മതിയാകുമെന്നും ഇക്കാര്യത്തിൽ എറോബിക്സ് യോഗയോടു തോൽക്കുമെന്നും നേഹ പറയുന്നു.

വളരെ പോസിറ്റീവായ മാറ്റങ്ങൾ യോഗ ചെയ്തതു കഴിഞ്ഞപ്പോൾ മനസിലാക്കാൻ സാധിച്ചു. ജീവിത്തിന് ഒരു മാർഗദർശിയാണ് യോഗ. ശാരീരിക ചലനങ്ങളും അംഗവിന്യാസങ്ങളും മാത്രമല്ല ശ്വാസത്തെയും ചിന്തകളെയും നിയന്ത്രിക്കാൻ സഹായിക്കും.

സന്ധികളോ പേശികളോ ചലിപ്പിക്കാതെ ഒരു മസിലിനു മാത്രം ദൃഢത നൽകുക, വിവിധ മസിലുകൾക്ക് അയവു വരുത്തുക, ശ്വാസം നിയന്ത്രിക്കുക തുടങ്ങിയ യോഗാമുറകളിലൂടെ തുടങ്ങി ധ്യാന സ്ഥിതി, ദീർഘ ശ്വസനം എന്നിവയോട‌ യോഗസെക്ഷൻ അവസാനിച്ചു. കൂടാതെ എയറോബിക് വ്യായാമങ്ങളായ നടത്തം അല്ലെങ്കിൽ ഡ്രെഡ് മില്ലിൽ 20 മിനിറ്റ് ജോഗിങ് എന്നിവയും ഉണ്ടായിരുന്നെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് 60 മുതൽ 70 വരെ നിയന്ത്രിച്ചുകൊണ്ട് ഒരോ വ്യായമത്തിനും സമയക്രമവും നിശ്ചയിച്ചിരുന്നെന്നും ഗവേഷക പറഞ്ഞു.

Also read : യോഗയ്ക്ക് മുൻപുള്ള ചില തയ്യാറെടുപ്പുകൾ

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button