Kerala

യോഗയെ കുറിച്ച് മുഖ്യമന്ത്രിയുടെ നിര്‍വചനവും കണ്ടെത്തലുകളും

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗയുടെ നിര്‍വചനങ്ങളും കണ്ടെത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം യോഗയെ കുറിച്ച് വാചാലനായത്.

Also Read : ഇന്ന് അന്താരാഷ്ട്ര യോഗാദിനം : പ്രധാനമന്ത്രി നരേന്ദ്രമോദി ഡെറാഡൂണില്‍ നേതൃത്വം നല്‍കും

യോഗ മതാതീതമായ അഭ്യാസ മുറയാണെന്നും യോഗയെ ആരും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കരുതെന്നും തെറ്റിദ്ധരിച്ച് ആരും യോഗയില്‍ നിന്ന് മാറിനില്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ എല്ലാവര്‍ക്കുമുള്ളതാണെന്നും അല്ലാതെ ഒരു മത വിഭാഗത്തിന് മാത്രമുള്ളതല്ലെന്നും മതാതീതമായ ഒരു അഭ്യാസ മുറയാണ് യോഗയെന്നും അദ്ദേഹം വ്യക്തമാക്കി.

ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ല്‍ നടന്ന യോഗദിന പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ സ്‌കൂളുകളിലെയും, കോളേജുകളിലെയും കുട്ടികള്‍ യോഗദിനത്തില്‍ പങ്കെടുത്തു. ആരോഗ്യമന്ത്രി കെകെ ശൈലജ യോഗ അഭ്യാസത്തില്‍ പങ്കെടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പങ്കെടുത്തു.

Also Read :ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

അതേസമയം, രാജ്യത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാനശക്തിയാണ് യോഗയെന്നും യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

 

Tags

Related Articles

Post Your Comments


Back to top button
Close
Close