India

ട്രക്ക് പാലത്തിൽ നിന്ന് മറഞ്ഞു; 7 മരണം; നിരവധി പേർക്ക് പരിക്ക്

പാലത്തിൽ നിന്ന് ട്രക്ക് താഴേയ്ക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ അംറേലി ജില്ലയിൽ ഭാവ്‌നഗർ സോംനാഥ് ഹൈവേയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. അപകടം നടന്നയുടൻ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരെ ഉടനടി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്. മരണസംഖ്യ ഉയരാനാണ്‌ സാധ്യത. അപകടത്തിൽ മരിച്ച 7 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ALSO READ: വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണമരണം

Tags

Post Your Comments


Back to top button
Close
Close