Latest NewsIndia

കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരം

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ തുടരുകയാണെന്നും രാത്രി കാവേരി ആശുപത്രി പുറപ്പെടുവിച്ച ബുള്ളറ്റിനില്‍ അറിയിച്ചു.

അതേസമയം, രണ്ടു ദിവസത്തിനു ശേഷം കരുണാനിധിയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്നു ഡിഎംകെ വക്താവ് ചെന്നൈയില്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്നു കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button