Food & CookeryLife Style

സണ്‍ഡേ സ്‌പെഷ്യല്‍ നോര്‍ത്ത്ഇന്ത്യന്‍ സ്‌റ്റൈല്‍ ബട്ടൂര

ബ്രേക്ഫാസ്റ്റിന് ഒരു നോര്‍ത്ത് ടച്ച് കൊടുത്താലോ. ബട്ടൂര ഉണ്ടാക്കാന്‍ എളുപ്പമാണ്

ബ്രേക് ഫാസ്റ്റായി പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഒരു ഉത്തരേന്ത്യന്‍ വിഭവമാണിത്. ബ്രേക്ഫാസ്റ്റിന് ഒരു നോര്‍ത്ത് ടച്ച് കൊടുത്താലോ. ബട്ടൂര ഉണ്ടാക്കാന്‍ എളുപ്പമാണ്. സ്വാദും നന്നായിരിക്കും. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍:

മൈദ: രണ്ടു കപ്പ്
റവ: നാലു സ്പൂണ്‍
യീസ്റ്റ്: രണ്ടു സ്പൂണ്‍
പഞ്ചസാര: ഒരു സ്പൂണ്‍
ഉപ്പ്: ഒരു സ്പൂണ്‍
തൈര്: മൂന്ന് സ്പൂണ്‍
ചൂടുവെള്ളം
എണ്ണ: ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:

ചെറുചൂടുവെള്ളത്തില്‍ യീസ്റ്റ് അലിയിച്ചെടുക്കുക. മൈദയിലേക്ക് റവ, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് രണ്ടു സ്പൂണ്‍ എണ്ണയും തൈരും ചൂടുവെള്ളവും ഒഴിക്കുക. കൂട്ടിയിണക്കി ചപ്പാത്തിമാവിന്റെ പരുവത്തിലാക്കുക. നനഞ്ഞ തുണികൊണ്ട് ഈ മാവ് മൂടി നാലു മണിക്കൂര്‍ വെക്കുക. മാവ് നല്ലപൊലെ പൊന്തിയാല്‍ ചപ്പാത്തി വലുപ്പത്തിലുള്ള ഉരുളകളാക്കണം.

പിന്നീട് മൈദപ്പൊടിയില്‍ മുക്കി ചപ്പാത്തി പരത്തുന്നതുപോലെ പരത്തിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. നല്ലപോലെ തിളച്ച എണ്ണയിലേക്ക് പരത്തിവെച്ചിരിക്കുന്നവ ഓരോന്നു വീതം ഇട്ട് വറുത്തെടുക്കണം. ഇളംബ്രൗണ്‍ നിറമായാല്‍ ഊറ്റിയെടുക്കാം. ബട്ടൂര തയ്യാര്‍

Tags

Post Your Comments


Back to top button
Close
Close