Latest NewsSports

മാച്ച്‌ റഫറിയെ അപമാനിച്ചതിന് ഇന്റര്‍ മിലാന്‍ കോച്ച് ലൂസിയാനോ സ്പാളേറ്റിക്ക് പിഴ

കഴിഞ്ഞ മത്സരത്തിൽ ഇന്റര്‍ മിലാന്‍ സസോളോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു

ട്യൂറിൻ: മാച്ച് റഫറിയെ അപമാനിച്ചതിന് ഇന്റര്‍ മിലാന്‍ കോച്ചായ ലൂസിയാനോ സ്പാളേറ്റിക്ക് 10000 യൂറോ പിഴ. കഴിഞ്ഞ മത്സരത്തിൽ ഇന്റര്‍ മിലാന്‍ സസോളോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഇന്റർ കോച്ച് റഫറിയോട് മോശമായി പെരുമാറിയത്. മുന്‍ റോമാ കോച്ചായ സ്പാളേറ്റി കഴിഞ്ഞ സീസണില്‍ അവസാന ദിവസത്തെ വിജയത്തിലൂടെ ഇന്റർ മിലന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്തിരുന്നു. എന്നാലും ആദ്യ മത്സരം ജയിക്കാനാവാതെ പോയത് ഇന്ററിനു തിരിച്ചടിയാവും. റൊണാൾഡോ കൂടെ വന്നതോടെ കൂടുതൽ കരുത്തരായ യുവന്റസിന് വെല്ലുവിളി ഉയർത്തുമെന്ന് കരുതപ്പെട്ടിരുന്ന ടീമാണ് ഇന്റർ മിലൻ.

Also Read: പിയാനിച് യുവന്റസുമായുള്ള കരാര്‍ പുതുക്കി

Tags

Related Articles

Post Your Comments


Back to top button
Close
Close