Latest NewsInternational

റസ്‌റ്റോറന്റില്‍ നടത്തിയ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ജാക്‌സണ്‍വില്ലെ: റസ്‌റ്റോറന്റില്‍ നടത്തിയ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയില്‍ ഫ്‌ളോറിഡ സംസ്ഥാനത്തെ ജാക്‌സണ്‍വില്ലെ നഗരത്തിലെ ഒരു റസ്റ്ററന്റില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റ് നടക്കുന്നതിനിടെ ഒരു അക്രമി നടത്തിയ വെടിവയ്പ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്.

Also Read : പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം

ആക്രമണത്തില്‍ അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഫെബ്രുവരിയില്‍ സൗത്ത് ഫ്‌ലോറിഡയിലെ പാര്‍ക്ലാന്‍ഡിലുള്ള മാര്‍ജറി സ്റ്റോണ്‍മാന്‍ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close