NattuvarthaLatest News

വീടുകൾക്കും കടകൾക്കും മുന്നിൽ ഇനി അലയേണ്ട : ആക്രി സാധനങ്ങൾ വിറ്റു ജീവിക്കുന്ന മൂർത്തിക്ക് സന്തോഷത്തിന്റെ നാളുകൾ

മാണിക്കോത്ത് താമസിക്കുന്ന മൂർത്തി കഴിഞ്ഞ മൂന്ന് വർഷമായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനത്തിന് വഴി കണ്ടെത്തുന്നു

കാസർഗോഡ് : ആക്രി സാധനങ്ങൾ വിറ്റു ജീവിക്കുന്ന മൂർത്തിക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. വീടുകൾക്കും കടകൾക്കും മുന്നിൽ അലയാതെ കടലിൽ തീരത്ത് നിന്നും ലഭിക്കുന്നത് ആയിരങ്ങൾ വരെ വില ലഭിക്കുന്ന സാധനങ്ങൾ. അജാനൂർ കടപ്പുറത്തു നിന്നുമാണ് ഒഴുകിയെത്തി കരയിലടിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ അടക്കമുള്ള ആക്രി സാധനങ്ങൾ സേലം സ്വദേശിയും 65കാരനായ മൂർത്തിക്ക് ദിവസേന ലഭിക്കുന്നത്.

Also read : ബിഗ്‌ ബോസ് സെറ്റില്‍ അപകടം: ഒരു മരണം

മാണിക്കോത്ത് താമസിക്കുന്ന മൂർത്തി കഴിഞ്ഞ മൂന്ന് വർഷമായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനത്തിന് വഴി കണ്ടെത്തുന്നതിനിടെയാണ് ഇത്തവണ കടപ്പുറം മൂർത്തിക്ക് രക്ഷകനായി എത്തുന്നത്.  ഒഴിഞ്ഞ പ്ലാസ്റ്റിക് വെള്ളകുപ്പികൾ ആക്രിക്കടയിൽ എത്തിച്ചു നൽകിയാൽ കിലോയ്ക്ക് അഞ്ചു രൂപയാണ് മൂർത്തിക്ക് കിട്ടുക. ഇപ്പോൾ കടപ്പുറം മാത്രം കേന്ദ്രീകരിച്ചു ദിവസം 600 – രൂപവരെ സമ്പാദ്യം മൂർത്തി കണ്ടെത്തുന്നു.

പ്രായമായതിനാൽ മറ്റ് ജോലികൾക്കു പോകുവാൻ കഴിയുന്നില്ല.അതുകൊണ്ടാണ് ഇപ്പോഴും ആക്രി പെറുക്കുന്ന ജോലി ചെയ്യുന്നതെന്നു മൂർത്തി പറയുന്നു. വീടുകളിൽ നിന്നും കടകളിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുകളും മറ്റ്‌ ആക്രി സാധനങ്ങളും ഇപ്പോൾ കടപ്പുറങ്ങളിൽ നിന്നും ലഭിക്കാറുണ്ടെന്നും ആരും താമസമില്ലാത്ത കടപ്പുറവും ആർക്കും വേണ്ടാത്ത ആക്രിസാധങ്ങളും നമുക്ക് സ്വന്തമാണെന്ന് മൂർത്തി പറഞ്ഞു.

Also read : കോ​ഴ വാ​ങ്ങി മെഡിക്കൽ സീറ്റ്: ഡയറക്ടർക്കും പ്രിൻസിപ്പലിനുമെതിരെ നടപടി

ജില്ലയിൽ കവർച്ചകളും കൊലപാതകങ്ങളും ഇടയ്ക്കിടെ നടക്കുന്നതിനാൽ അന്യ സംസ്ഥാനക്കാരായ ആക്രി പെറുക്കാൻ വരുന്നവരെ വീട്ടുവളപ്പിലേക്കു ഇപ്പോൾ അടുപ്പിക്കാറില്ല. അത്തരത്തിൽ വീട്ടുകാരുടെ എതിർപ്പിന് ഇരയായ ഒരാൾ കൂടിയാണ് മൂർത്തി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button