Latest NewsSports

ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങുന്നു; ജപ്പാന്‍ ഓപ്പണില്‍ നിന്ന് സൈന പിന്മാറി

ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് കൂട്ടുകെട്ടുകളും ഇന്ത്യയുടെ പ്രതീക്ഷയായി ജപ്പാന്‍ ഓപ്പണില്‍ ഇറങ്ങുന്നുണ്ട്.

ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങുന്നു, ജപ്പാന്‍ ഓപ്പണില്‍ നിന്ന് സൈന നെഹ്‌വാല്‍ പിന്മാറി. സൈന കളിയില്‍ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. നാളെ ആരംഭിക്കുന്ന ജപ്പാന്‍ ഓപ്പണില്‍ നിന്ന് വനിത വിഭാഗത്തില്‍ സൈനയും പുരുഷ വിഭാഗത്തില്‍ സായി പ്രണീതും പിന്മാറുകയായിരുന്നു. അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയുടെ ഫൈനലില്‍ എത്തിയെങ്കിലും വിജയം കൈവരിക്കാനാത്ത നിന്ധു വിജയിക്കണം എന്ന് ലക്ഷ്യത്തോടെയാണ് നാളെ കളിക്കളത്തില്‍ ഇറങ്ങുന്നത്.

Also Read : ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിനെതിരെ സൈന നെഹ്‌വാള്‍

ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് കൂട്ടുകെട്ടുകളും ഇന്ത്യയുടെ പ്രതീക്ഷയായി ജപ്പാന്‍ ഓപ്പണില്‍ ഇറങ്ങുന്നുണ്ട്. മൂന്നാം സീഡായ ഇന്ത്യന്‍ താരം ജപ്പാന്റെ സയാക തക്കാഷിയോടാണ് ആദ്യ മത്സരത്തിനു ഇറങ്ങുന്നത്. ഈ സീസണില്‍ മോശം ഫോമില്‍ തുടരുന്ന ശ്രീകാന്ത് കിഡംബി ആദ്യ മത്സരത്തില്‍ ചൈനയുടെ ഹുയാംഗ് യൂക്‌സിയാംഗിനെ നേരിടുമ്പോള്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് പ്രണോയിയുടെ എതിരാളി.

shortlink

Related Articles

Post Your Comments


Back to top button