Latest NewsTechnology

ഉപയോക്താക്കൾക്ക് സന്തോഷിക്കാം : വീണ്ടുമൊരു കിടിലൻ ഓഫറുമായി എയര്‍ടെല്‍

75 ദിവസമാണ് കാലാവധി

വീണ്ടുമൊരു കിടിലൻ ഓഫറുമായി എയര്‍ടെല്‍.1.4 ജി ബി ഡാറ്റ, ദിവസം നൂറ് എസ് എം എസ് ,മുന്നൂറ് മിനിട്ട് ലോക്കല്‍, എസ് ടി ഡി കോളുകൾ 75 ദിവസത്തേക്ക് ലഭിക്കുന്ന 419 രൂപയുടെ ഓഫറാണ് എയർടെൽ അവതരിപ്പിച്ചത്.  35 രൂപ, 65 രൂപ, 95 രൂപ എന്നിങ്ങനെ മൂന്ന് റീചാർജ് പ്ലാനുകൾ കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നു. 26.66 രൂപ ടോക്ക്ടൈം, 28 ദിവസത്തേയ്ക്ക് 100 എംബി ഡാറ്റ , സെക്കന്‍ഡില്‍ ഒരു പൈസ എന്നിവയാണ് 35 രൂപയുടെ പാക്കിൽ ലഭിക്കുക. 65 രൂപയ്ക്ക് 200 എം ബി ഡാറ്റയും, 95 രൂപയ്ക്ക് 500 എം ബി ഡാറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. ഇരു പ്ലാനിലും സെക്കൻഡിന് ഒരു പൈസ വെച്ച് പൂര്‍ണ്ണ സംഭാഷണ സമയം ലഭിക്കുന്നു.

Related Articles

Post Your Comments


Back to top button