Latest NewsInternational

ഒരു രാത്രി കൊണ്ട് പുഴയുടെ തീരം മുഴുവൻ ചിലന്തി വലകെട്ടി; അമ്പരന്ന് നാട്ടുകാർ; വീഡിയോ കാണാം

ചിലന്തികള്‍ കൂട്ടമായി ചേര്‍ന്ന് വല നിര്‍മ്മിക്കുകയും പെട്ടെന്നു തന്നെ

ഏതൻസ്: ഒരു രാത്രി കൊണ്ട് പുഴയുടെ തീരം മുഴുവന്‍ ചിലന്തിവല കൊണ്ട് മൂടി. ഗ്രീസിലാണ് സംഭവം. രാത്രി ഇരുട്ടി വെളുത്ത നേരം കൊണ്ടാണ് ഒരു വലിയ പുഴയുടെ തീരം മുഴുവൻ ചിലന്തി വലകെട്ടി. സംഭവം കണ്ട നാട്ടുകാർ അമ്പരന്നു. 300 മീറ്ററെങ്കിലും വലിപ്പമുള്ള ചിലന്തിവല പ്രദേശതത്തെയാകെ മൂടി. പുൽത്തകിടുമുതൽ ഭീമൻ മരങ്ങൾ വരെ ചിലന്തിവലയിൽ മൂടിയ കാഴ്ച ഏവരെയും ഞെട്ടിച്ചു.

https://youtu.be/04MSCAhtP68

ടെട്രാഗ്നത വിഭാഗത്തില്‍പ്പെട്ട നീളംകൂടിയ വിഭാഗത്തില്‍പ്പെട്ട ചിലന്തികൾക്കാണ് ഇങ്ങനെ വലകെട്ടാൻ സാധിക്കുക. ഈ ചിലന്തികൾക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാനുമാകും. നിരുപദ്രവകാരികളാണ് ഇവ.
മനുഷ്യര്‍ക്കോ സസ്യജാലങ്ങള്‍ക്കോ അവ ഒരു നാശവും വരുത്താറില്ല. ചിലന്തികള്‍ കൂട്ടമായി ചേര്‍ന്ന് വല നിര്‍മ്മിക്കുകയും പെട്ടെന്നു തന്നെ ചത്തുപോവുകയും ചെയ്യും. 2015-ല്‍ അമേരിക്കയിലെ ഡാലസിലും സമാനമായ പ്രതിഭാസം ഉണ്ടായിരുന്നു. അന്ന് ഒരു ഫുട്‌ബോള്‍ മൈതാനമൊന്നാകെ വലകൊണ്ട് മൂടിയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close