Latest NewsFootball

ലോകത്തെ മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഈ രാജ്യം

ലോകത്തെ മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഈ രാജ്യം. ഇന്ന് ലണ്ടണില്‍ നടന്ന ഫിഫാ ബെസ്റ്റ് അവാര്‍ഡിലാണ് മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം പെറുവിന്റെ ആരാധകര്‍ക്ക് നല്‍കിയത്. പെറുവില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ റഷ്യയിലേക്ക് ലോകകപ്പ് കാണാന്‍ എത്തിയിരുന്നു.

റഷ്യന്‍ ലോകകപ്പില്‍ ഉടനീളം മികച്ചു നിന്ന പെറു ആരാധകര്‍ റഷ്യയില്‍ വന്ന ഏറ്റവും മികച്ച ആരാധകര്‍ എന്ന് നേരത്തെ അഭിപ്രായം ഉണ്ടായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ പെറുവിന്റെ ആരാധകര്‍ക്ക് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button