Latest NewsSaudi Arabia

സൗദി സഖ്യസേനാ ആസ്ഥാനത്ത് മിസൈൽ ആക്രമണം

യമന്‍: സൗദി സഖ്യസേനാ ആസ്ഥാനത്ത് ഹൂതി മിസൈൽ ആക്രമണം. യെമനിലെ ഏദനിലുള്ള സേനാ ആസ്ഥാനത്തിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തു. സൗദി സഖ്യസേനയുടെയും യുഎഇ സൈനിക സംഘത്തിന്റെയും ആസ്ഥാനം ഏദനിലാണ്. ഇവിടെ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണമുണ്ടായത്. എന്നാല്‍ ഇത് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ തിരിച്ചറിയുകയും തകര്‍ക്കുകയുമായിരുന്നു. രണ്ട് തവണ ആക്രമണമുണ്ടായെന്നാണ് വിവരം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button