Latest NewsCars

ഉത്സവ കാല വിപണി ലക്ഷ്യം : ഓഫറുകൾ പ്രഖ്യാപിച്ച് നിസാന്‍

കൊച്ചി: ഉത്സവ കാല വിപണി ലക്ഷ്യമിട്ടു തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ. ഈ മാസം 9 വരെ ക്യാഷ് ബാക്ക് ഉള്‍പ്പടെയുള്ള ഓഫറുകളിൽ നിസാന്‍- ഡാറ്റ്‌സൻ കാറുകൾ സ്വന്തമാക്കാവുന്നതാണ്. ക്യാഷ് ബാക്കിന് പുറമെ, എക്‌സ്‌ചേഞ്ച് ബോണസ്, ഗോള്‍ഡ് കോയിന്‍ സമ്മാനം, 1 രൂപക്ക് ഇന്‍ഷുറൻസ് നിസാന്‍ മോഡലുകള്‍ക്ക് ലഭിക്കും. ഡാറ്റ്‌സൻ ഗോ, ഗോ പ്ലസ് ,റെഡി ഗോ മോഡലുകള്‍ക്ക് 52,000 രൂപയുടെ ആനുകൂല്യങ്ങള്‍ക്ക് പുറമെ, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന കമ്പനി എന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെ് നിസാന്‍ മോട്ടോര്‍ ഇന്ത്യ അധികൃതർ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button