Food & Cookery

കുക്കറില്‍ മുട്ട റോസ്റ്റ് തയാറാക്കിയിട്ടുണ്ടോ? ട്രൈ ചെയ്യാം വെറും അഞ്ച് മിനുട്ടില്‍

മുട്ട റൊസ്റ്റ് എല്ലാവരും ട്രൈ ചെയ്തിട്ടുള്ള ഒന്ന ാണ്. എന്നാല്‍ വെറും അഞ്ച് മിനുട്ട് കൊണ്ട് മുട്ടറോസ്റ്റ് തയാറാക്കിയിട്ടുമ്ട? അതും കുക്കറില്‍. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒന്നാണ് മുട്ട റോസ്റ്റ്. ഒരുവിധം എല്ലാവര്‍ക്കും ഇഷ്ട്ടമാണ് മുട്ടയും മുട്ട റോസ്റ്റും. ഇടിയപ്പം,അപ്പം ഇവയുടെ ഒക്കെ കൂടെ കൂട്ടാന്‍ പറ്റിയ ഒരു ഈസി മുട്ട റോസ്റ്റ് എങ്ങനെയാണ് വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുക എന്ന് നോക്കാം.

ചേരുവകള്‍

മുട്ട പുഴുങ്ങിയത് എണ്ണത്തിന്

നീളത്തില്‍ അരിഞ്ഞ സവോള 5 എണ്ണം

പച്ചമുളക് 3 എണ്ണം

തക്കാളി 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

1 ടി സ്പൂണ്‍ മല്ലിപ്പൊടി

മുളകുപൊടി 1 ടി സ്പൂണ്‍

മഞ്ഞള്‍പ്പൊടി കാല്‍ ടി സ്പൂണ്‍

ഗരം മസാല 1 ടി സ്പൂണ്‍

കറി വേപ്പില ഒരിതള്‍

വെളിച്ചെണ്ണ

ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാന്‍ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ഓയില്‍ ഒഴിച് സവോള വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക്,കറി വേപ്പില ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം എടുത്തുവെച്ച പൊടികള്‍ ഒരോന്നായി ഇട്ട് നന്നായി വഴറ്റുക. തക്കാളി ചേര്‍ക്കുക. ഉപ്പു ചേര്‍ക്കുക .തക്കാളി നല്ല വെന്തതിനു ശേഷം 1 കപ്പ് വെള്ളമൊഴിച്ച് പുഴുങ്ങിവെച്ച മുട്ട രണ്ടായി കീറി മുറിച്ച ശേഷം കുക്കറില്‍ ഇടുക. മുട്ട ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കുക. കറിവേപ്പില ഇട്ട് വാങ്ങിവെയ്ക്കുക.

Tags

Post Your Comments

Related Articles


Close
Close