Latest NewsIndia

യുവതിക്ക് നേരെ തോ​ക്കെടുത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ എം​പി​യു​ടെ മ​ക​ൻ കോടതിയില്‍ കീ​ഴ​ട​ങ്ങി

സം​ഭ​വ​ത്തി​ൽ ആ​ശി​ഷി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് ഇറക്കിയിരുന്നു

ന്യൂ​ഡ​ൽ​ഹി:  പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ മുന്നില്‍ വെച്ച് തോ​ക്ക് എടുത്ത് യുവതിയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ എം​പി​യു​ടെ മ​ക​ൻ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. മു​ൻ എം​പി​യാ​യ ബി​എ​സ്പി നേ​താ​വ് രാ​കേ​ഷ് പാ​ണ്ഡെ​യു​ടെ മ​ക​ൻ ആ​ശി​ഷ് പാ​ണ്ഡെ​യാ​ണ് വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഒന്നും രണ്ടും പറഞ്ഞ് യു​വ​തി​ക്കു നേ​രെ തോ​ക്കു ചൂ​ണ്ടി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ശി​ഷി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് ഇറക്കിയിരുന്നു

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​ർ​കെ പു​ര​ത്തെ ഹോ​ട്ട​ൽ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ലാ​ണു സം​ഭ​വം . ആ​ശി​ഷ് തോ​ക്കു ചൂ​ണ്ടി യു​വ​തി​യോ​ടു ക​യ​ർ​ക്കു​ന്ന​തി​ന്‍റെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് കേ​സെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്. നി​ശാ പാ​ർ​ട്ടി​ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​താ​ണ് ഇ​വ​രും . ആ​ശി​ഷി​ന്‍റെ കൂ​ടെ​യു​ള്ള പെ​ണ്‍​സു​ഹൃ​ത്തും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇയാളെ പിന്‍തിരിപ്പിക്കാന്‍ ശ്ര​മിക്കുന്നുണ്ടെങ്കിലും വീ​ണ്ടും യുവതിക്ക് നേരെ കയര്‍ക്കുന്നത് വീ​ഡി​യോ​യി​ലു​ണ്ട് .

സം​ഭ​വ​ത്തെ കു​റി​ച്ച് ബി​എ​സ്പി പ്ര​തി​ക​രിച്ചിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close