Food & Cookery

രുചിയൂറും ഗുജറാത്തി സ്‌പെഷ്യല്‍ റുമാലി റോട്ടി ട്രൈ ചെയ്താലോ?

ഗുജറാത്തി സ്‌പെഷ്യല്‍ വിഭവമാണ് റുമാലി റോട്ടി. സത്യത്തില്‍ പലര്‍ക്കും ഇത് വളരെ ഇഷ്ടമാണെങ്കിലും വീട്ടില്‍ തയാറാക്കാന്‍ അറിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ വളരെ കുറഞ്ഞ സമയംകൊണ്ട് എളുപ്പത്തില്‍ തയാറാക്കാന്‍ കഴിയുന്ന ഒന്നാണ് റുമാലി റോട്ടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തീര്‍ച്ചയായും ഇത് ഇഷ്ടപ്പെടും. റുമാലി റോട്ടി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ഗോതമ്പ് മാവ് – ഒന്നര കപ്പ്
നെയ്യ് -ഒരു ടീസ്പൂണ്‍
മൈദ- അര കപ്പ്
വെള്ളം പാകത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഗോതമ്പ് മാവ് ,മൈദ ,നെയ്യ് എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി കുഴച്ച് ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് 20 മിനിറ്റ് വെക്കുക. അതിനു ശേഷം ചെറിയ ഉരുളകളാക്കി വളരെ കനം കുറച്ച് പരത്തിയെടുക്കുക. പിന്നീട് ഇളം ബ്രൗണ്‍ നിറമായതിനു ശേഷം തവയില്‍ നിന്ന് ചുട്ടെടുക്കാം.
അതിനു ശേഷം റോട്ടിയ്ക്കു മുകളില്‍ നെയ്യ് തൂവാം. കുഴയ്ക്കുമ്പോള്‍ കൂടുതല്‍ മയം ലഭിക്കുന്നതിനായി ഇളം ചൂടുളള പാല്‍ മാവില്‍ ചേര്‍ക്കാവുന്നതാണ്. റുമാലി റോട്ടിക്കൊപ്പം വെജിറ്റബിള്‍ നോണ്‍വെജിറ്റബിള്‍ കറികള്‍ ഉപയോഗിക്കാം.

Tags

Post Your Comments

Related Articles


Back to top button
Close
Close