KeralaLatest News

ഐജി മനോജ് എബ്രഹാമിനെതിരെ പോസ്റ്റ് : യുവാവ് അറസ്റ്റിൽ

വൈകിട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലും ഹൈന്ദവ സംഘടനകളിലെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

ഐജി മനോജ് എബ്രഹാമിനെതിരെ ചിത്രവും പോസ്റ്റും ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. കോവളം കമുകിന്‍കുഴി റോഡ് പുളിശിലാംമൂട് വീട്ടില്‍ അരുണ്‍ (32) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 19 നാണ് ഫേസ് ബുക്കിലൂടെ മനോജ് എബ്രഹാമിന്റെ ചിത്രത്തൊടൊപ്പം ‘ഈ പരനാറിയെ എന്നെങ്കിലും കിട്ടും. കുളിപ്പിച്ച്‌ കിടത്തണം’ എന്ന പോസ്റ്റ് പ്രചരിപ്പിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തേയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഐ ജി. മനോജ് എബ്രഹാം അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടിയാണ് പോസ്റ്റിട്ട ആളെ കണ്ടെത്താന്‍ കഴിഞ്ഞത്. കോവളം പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്നലെ രാവിലെ 11 ഓടെ പിടികൂടിയത്. താമസം വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതുകൊണ്ട് കൂടുതല്‍ അന്വേഷണത്തിനായി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ കോവളം പൊലീസ് സ്റ്റേഷനിലും വൈകിട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലും ഹൈന്ദവ സംഘടനകളിലെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

https://youtu.be/SsQX5CQyz18

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button