Latest NewsIndia

ഒളിഞ്ഞിരുന്ന് ചാടി വീഴുന്ന പരിപാടി നിർത്തണം; ട്രാഫിക് പോലീസുകാരോട് കമ്മീഷ്ണർ

ജോലിയോടൊപ്പം സമൂഹമാധ്യമങ്ങളിൽ സമയം കളയുന്നതും നിർത്തണമെന്നും നിർദേശം

മരത്തിന് പിന്നിലും വളവുകളിലും ഒളിച്ച് നിന്ന് വാഹനങ്ങൾ പിടികൂടുന്ന പരിപാടി ട്രാഫിക് പോലീസുകാർ ചെയ്യരുതെന്ന് അഡീഷ്ണൽ കമ്മീഷ്ണർ പി ഹരിശേഖരന്റെ നിർദേശം.

ഹെൽമറ്റ് ഇല്ലാത്തവരുടെയും മറ്റും മുൻപിൽ ഒളിച്ചിരുന്ന് ചാടി വീഴുന്ന പതിവ് ഒഴിവാക്കണം. ജോലിയോടൊപ്പം സമൂഹമാധ്യമങ്ങളിൽ സമയം കളയുന്നതും നിർത്തണമെന്നും നിർദേശത്തിലുണ്ട്.

മൊബൈലിന്റെ അമിത ഉപയോ​ഗം കാരണം സീനിയർ ഉദ്യോ​ഗസ്ഥർ കടന്ന് പോകുമ്പോൾ പോലും ബഹുമാനിക്കാൻ ഇത്തരക്കാർക്ക് കഴിയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close