Latest NewsSports

ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ സെമിയിൽ

ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ സെമിയിൽ. മലേഷ്യയുടെ ആദില്‍ ഷോലെഹിനെ . ടൂര്‍ണമെന്റില്‍ നാലാം സീഡായ ഇന്ത്യന്‍ താരം പരാജയപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ലക്ഷ്യ ഇതോടെ മറ്റൊരു നേട്ടം കൈവരിച്ചു. സ്‌കോര്‍ 21-8, 21-18. ടൂര്‍ണമെന്റിലെ ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ തായ്ലന്‍ഡിന്റെ കന്‍ലാവത് വിതിദ്സരന്‍ ആണ് സെമിയിൽ ലക്ഷ്യയുടെ എതിരാളി. ചൈനീസ് തായ്പേയുടെ ചെന്‍ ഷിയാവു ചെങ്ങിനെ 15-21, 21-17, 21-14 എന്ന സ്‌കോറിനാണ് ക്വാര്‍ട്ടറില്‍ ലക്ഷ്യ തോല്‍പ്പിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close